ഇ​ന്ത്യ​ൻ ഗോ​ൾ കീ​പ്പ​ർ​മാ​ർ പ​രി​ശീ​ല​ന​ത്തി​ൽ

ലോകചാമ്പ്യന്മാരെ നേരിടും മുമ്പ് ഇന്ത്യക്ക് ആദ്യ പരീക്ഷ; പാനമയുമായി സൗഹൃദ മത്സരം ഇന്ന്

ബം​ഗ​ളൂ​രു: ഒ​ക്ടോ​ബ​ർ ആ​ദ്യ വാ​രം മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​നും ഉ​റു​ഗ്വാ​യി​ക്കു​മെ​തി​രെ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് വെ​ള്ളി​യാ​ഴ്ച ആ​ദ്യ പ​രീ​ക്ഷ. മ​ധ്യ അ​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ പാ​ന​മ​യെ ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ഖാ​ലി​ദ് ജ​മീ​ൽ സം​ഘം നേ​രി​ടും. 2026 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച പാ​ന​മ ഫി​ഫ റാ​ങ്കി​ങ്ങി​ൽ 44ാം സ്ഥാ​ന​ത്തു​ള്ള ടീ​മാ​ണ്.

സ​മീ​പ​കാ​ല​ത്ത് മോ​ശം​പ്ര​ക​ട​ന​ത്തി​ലൂ​ടെ കി​ത​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് ഭാ​വി​യി​ലേ​ക്ക് തു​റ​ന്നു​വെ​ക്കു​ന്ന ക​ണ്ണാ​ടി​യാ​യി​രി​ക്കും ഈ ​പോ​രാ​ട്ടം. ഏ​ഷ്യ​ൻ ത​ല​ത്തി​ൽ പോ​ലും വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​നാ​കാ​തെ​യും ആ​ഭ്യ​ന്ത​ര ലീ​ഗ് ഘ​ട​ന​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണ​വും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ. രാ​ജ്യ​ത്തെ ഫു​ട്ബാ​ളി​ന്റെ നി​ല​വാ​രം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നും ക​ളി​ക്കാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നും ഈ ​മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ സ​ഹാ​യി​ച്ചേ​ക്കും. നാ​ല് മ​ല​യാ​ളി​ക​ൾ ഇ​ന്ത്യ​ൻ നി​ര​യി​ലു​ണ്ട്. മ​ധ്യ​നി​ര​യി​ലെ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, അ​ഷി​ഖ് കു​രു​ണി​യ​ൻ, മു​ഹ​മ്മ​ദ് സ​നാ​ൻ, പ്ര​തി​രോ​ധ​ത്തി​ലെ ബി​ജോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ.

അ​ൻ​വ​ർ അ​ലി, അ​നി​രു​ദ്ധ് ഥാ​പ്പ, മ​ൻ​വീ​ർ സി​ങ്, റ​ഹീം അ​ലി തു​ട​ങ്ങി​യ പ​രി​ച​യ സ​മ്പ​ന്ന​രും ടീ​മി​ലു​ണ്ട്. ആ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നെ​ത്തി​യ റ​യാ​ൻ വി​ല്യം​സ് മു​ന്നേ​റ്റ​ത്തി​ൽ ക​രു​ത്ത് പ​ക​രും. പ്ര​തി​രോ​ധ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന ശേ​ഷം പെ​ട്ടെ​ന്ന് കൗ​ണ്ട​ർ അ​റ്റാ​ക്ക് ന​ട​ത്തു​ന്ന​താ​ണ് പാ​ന​മ ശൈ​ലി. ഇ​തി​നെ​തി​രെ ഇ​ന്ത്യ​ക്ക് മി​ക​ച്ച ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​രും.

ഇ​ക്കു​റി ലോ​ക​ക​പ്പി​നി​റ​ങ്ങി​യ 14 താ​ര​ങ്ങ​ൾ പാ​ന​മ സ്ക്വാ​ഡി​ലു​ണ്ട്. യു.​എ​സി​ലെ​യും മെ​ക്സി​കോ​യി​ലെ‍യും തു​ർ​ക്കി​യ​യി​ലെ​യും പ്ര​മു​ഖ ലീ​ഗു​ക​ളി​ൽ ക​ളി​ക്കു​ന്ന​വ​രാ​ണ് മി​ക്ക​വ​രും.

ഡി​ഫ​ൻ​ഡ​ർ​മാ​രാ​യ അ​മീ​ർ മു​റി​ല്ലോ, ആ​ൻ​ഡ്രെ​സ് ആ​ൻ​ഡ്രാ​ഡെ, ജോ​സ് കോ​ർ​ഡോ​ബ, സെ​സാ​ർ ബ്ലാ​ക്മാ​ൻ, മി​ഡ്ഫീ​ൽ​ഡ​ർ​മാ​രാ​യ കാ​ർ​ലോ​സ് ഹാ​ർ​വി, ജോ​സ് ലൂ‍യി​സ് റോ​ഡ്രി​ഗ​സ്, സ്ട്രൈ​ക്ക​ർ ജോ​സ് ഫെ​ജാ​ർ​ഡോ, ഗോ​ൾ കീ​പ്പ​ർ ഒ​ർ​ലാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ട്ട​ത്തി​ലെ പ്ര​മു​ഖ​ർ. ആ​റ് പു​തു​മു​ഖ​ങ്ങ​ളെ​യും സ്ക്വാ​ഡി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് പ​രി​ശീ​ല​ക​ൻ തോ​മ​സ് ക്രി​സ്റ്റ്യ​ൻ​സ​ൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.