Posted On
date_range Updated On
date_range ലാ ലിഗയിൽ റയലിന്റെ കുതിപ്പ്; സോസിഡാഡിനെ 4-1ന് തകർത്തു
മഡ്രിഡ്: തകർപ്പൻ ജയവുമായി സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. റയൽ സോസിഡാഡിനെ 4-1നാണ് മഡ്രിഡ് തകർത്തത്. എഡ്വേർഡോ കാമവിൻഗ, ലുക മോഡ്രിച്, കരീം ബെൻസേമ, മാർകോ അസെൻസ്യോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. 27 കളികിൽ 63 പോയന്റുള്ള റയൽ ഒന്നാം സ്ഥാനത്ത് ലീഡ് എട്ടു പോയന്റാക്കി ഉയർത്തി.
രണ്ടാമതുള്ള സെവിയ്യ (55) സമനില വഴങ്ങിയതും റയലിന് നേട്ടമായി. അലാവെസാണ് സെവിയ്യയെ ഗോളടിക്കാതെ പിടിച്ചുകെട്ടിയത്. ഒസാസുന 1-0ത്തിന് വിയ്യാറയലിനെയും എസ്പാന്യോൾ 2-0ത്തിന് ഗെറ്റാഫെയെയും വലൻസിയ 3-1ന് ഗ്രാനഡയെയും കാഡിസ് 2-0ത്തിന് റയോ വയ്യെകാനോയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.