മെസ്സി 39 -ാം വയസിലും മികച്ച നിലവാരത്തിൽ കളിക്കുന്നു; ബാലൻ ഡി ഓറിന് അർഹനെന്ന് ഇംഗ്ലണ്ട് ഇതിഹാസം

ലണ്ടൻ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനെന്ന് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം. 39ാം വയസിലും മെസ്സി മികച്ച നിലവാരത്തിലാണ് കളിക്കുന്നതെന്ന് ബെക്കാം പറഞ്ഞു. കഴിഞ്ഞ ദിവസം മെസ്സി ഇന്റർ മയാമിക്കൊപ്പം കാമ്പിയോൺസ് കപ്പുയർത്തി തന്റെ കരിയറിലെ 48 -ാം കിരീടം സ്വന്തമാക്കിയിരുന്നു.

ഫൈനലിൽ ക്രൂസ് അസൂലിനെതിരെ ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സി കളം നിറഞ്ഞു.

മത്സരത്തിന്റെ 24 -ാം മിനിറ്റിൽ ഗോളടിച്ച് താരം ഇന്റർ മയാമി ജഴ്സിയിലെ തന്റെ ഗോൾ നേട്ടം 100 ആയി ഉയർത്തി. ഇതിന് പിന്നാലെയാണ് ബെക്കാമിന്റെ പ്രതികരണം. "39 -ാം വയസിൽ മറ്റാർക്കും സാധിക്കാത്തതാണ് അവൻ ചെയ്യുന്നത്. ഇന്റർ മയാമിക്കായുള്ള അവന്റെ പ്രകടനം കാണുമ്പോൾ, ലോകകപ്പിൽ കാഴ്ചവെച്ച പ്രകടനം കാണുമ്പോൾ... അവൻ ബാലൻ ഡി ഓറിന് അർഹനാണ്. എന്റെ അഭിപ്രായത്തിൽ ഇത് അവൻ നേടേണ്ടതുണ്ട്" - ബെക്കാം വ്യക്തമാക്കി.

അതേസമയം, ആഗസ്റ്റ് 31ന് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി ഇത് 17 -ാം തവണയാണ് അവാർഡിനുള്ള ചുരുക്ക പട്ടികയിൽ ഇടം പിടിക്കുന്നത്. 2011, 2012, 2013, 2016, 2019, 2020, 2021, 2023 എന്നീ വർഷങ്ങളിലായിരുന്നു അർജന്റൈൻ നായകന്റെ അവാർഡ് നേട്ടം. അടുത്തിടെ നടന്ന ഫിഫ ലോകകപ്പിൽ ഒരു ഹാട്രിക്കടക്കം എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി തിളങ്ങിയ താരം ഒമ്പതാം തവണയും ബാലൻ ഡി ഓർ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ, ബുണ്ടസ് ലിഗയിലും ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. സ്പാനിഷ് യുവതാരം ലമീൻ യമാലും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അവാർഡ് സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കപെടുന്നവരിൽ മുന്നിലുണ്ട്.

Tags:    
News Summary - David Beckham backs Lionel Messi for Ballon d’Or after netting 100th Inter Miami goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.