ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ഖത്തർ x റഷ്യ പോരാട്ടം ഇന്ന്

ദോ​ഹ: ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ന് ചൊ​വ്വാ​ഴ്ച റ​ഷ്യ​ൻ ടെ​സ്റ്റ്. അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ വൈ​കീ​ട്ട് 6.15ന് ​ഖ​ത്ത​റും റ​ഷ്യ​യും ഏ​റ്റു​മു​ട്ടും. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റാ​ങ്കി​ങ്ങി​ൽ ത​ങ്ങ​ളേ​ക്കാ​ൾ ഏ​റെ പി​ന്നി​ലു​ള്ള കെ​നി​യ​ക്കു മു​ന്നി​ൽ 2-1ന് ​തോ​റ്റ​തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് ഖ​ത്ത​ർ അ​ടു​ത്ത അ​ങ്ക​ത്തി​ന് ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.

ഇ​ഞ്ചു​റി ടൈ​മി​ൽ പി​റ​ന്ന ഗോ​ളി​ലാ​ണ് കെ​നി​യ​യോ​ട് കീ​ഴ​ട​ങ്ങി​യ​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 38ാം സ്ഥാ​ന​ക്കാ​രാ​ണ് റ​ഷ്യ. അ​തേ​സ​മ​യം, യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് 2022 ലോ​ക​ക​പ്പ് യോ​ഗ്യ​ത​യും അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ ഉ​യി​ർ​ത്തെ​ഴു​​ന്നേ​ൽ​പി​ന്റെ പാ​ത​യി​ലാ​ണി​പ്പോ​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച ഈ​ജി​പ്ത് അ​ണ്ട​ർ 23 ടീ​മി​നെ​തി​രെ റ​ഷ്യ 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. 

Tags:    
News Summary - Qatar-Russia match on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.