Posted On
date_range Updated On
date_range പ്രീമിയർ ലീഗ്: യുനൈറ്റഡിനെ തോൽപിച്ച് ആഴ്സനൽ; സിറ്റിക്ക് ഉജ്ജ്വല ജയം
ലണ്ടൻ: തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മാഞ്ചസ്റ്റർ യുനൈറ്റഡിനെ രക്ഷിക്കാനായില്ല. റൊണാൾഡോ ഗോളടിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുനൈറ്റഡ് ആഴ്സനലിനോട് 3-1ന് തോറ്റു. ഇതോടെ നാലാം സ്ഥാനത്ത് തുടരുന്ന ആഴ്സനൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.
ആറാം സ്ഥാനത്തുള്ള യുനൈറ്റഡിന്റെ പ്രതീക്ഷ ഏറക്കുറെ അസ്തമിക്കുകയും ചെയ്തു. ന്യൂനോ ടവരെസും ബുകായോ സാകയും ഗ്രാനിത് ഷാക്കയുമാണ് ഗണ്ണേഴ്സിനായി നിറയൊഴിച്ചത്. യുനൈറ്റഡ് നിരയിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി പാഴാക്കി.
വാറ്റ്ഫോഡിനെ 5-1ന് തകർത്ത മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് ലീഡ് നാലു പോയന്റാക്കി ഉയർത്തി. ഗബ്രിയേൽ ജെസ്യൂസ് നാലു ഗോൾ സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ റോഡ്രിയുടെ വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.