Posted On
date_range Updated On
date_range പ്രശാന്ത് ബ്ലാസ്റ്റേഴ്സിൽ തുടരും; രണ്ടുവർഷത്തേക്ക് കൂടി കരാർ
കൊച്ചി: വിങ്ങർ ബാക്ക് പ്രശാന്ത് കറുത്തടത്കുനിയുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ രണ്ടുവർഷത്തേക്കുകൂടി പുതുക്കി. ഐ.എസ്.എൽ ഏഴാം സീസണിൽ ടീമിെൻറ ഭാഗമായതാണ് 23കാരനായ കോഴിക്കോട് സ്വദേശി. അത്ലറ്റിക്സിൽ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് 2008ലാണ് ഫുട്ബാളിൽ എത്തുന്നത്.
അണ്ടർ-14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. ശേഷം എ.ഐ.ഐ.എഫ് റീജനൽ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. പ്രശാന്ത് കടുത്ത പരിശീലനം നടത്തുന്നയാളാണെന്നും പുതിയ കരാർ അദ്ദേഹം അർഹിക്കുന്നുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.