Posted On
date_range Updated On
date_range ബല്ലാക്കിന്റെ വിലക്ക് നീക്കി 2002 ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം -ഒലിവർ കാൻ
മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് ഫിഫ പിൻവലിച്ചത് സംബന്ധിച്ച വിവാദം കൊഴുക്കവെ പരിഹാസവുമായി മുൻ ജർമൻ ഗോൾകീപ്പർ ഒലിവർ കാൻ. ‘‘ഫുട്ബാൾ ചരിത്രം തിരുത്തിയെഴുതുകയാണെങ്കിൽ, എനിക്കൊരു ചെറിയ നിർദേശമുണ്ട്: 2002ലെ ലോകകപ്പ് സെമിഫൈനലിൽ മൈക്കൽ ബല്ലാക്കിന് ലഭിച്ച മഞ്ഞക്കാർഡ് (അതുകാരണം അദ്ദേഹത്തിന് ഫൈനൽ മത്സരം നഷ്ടമായിരുന്നു) ഫിഫ പിൻവലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അതോടൊപ്പം തന്നെ, ബ്രസീലിനെതിരായ ആ ഫൈനൽ മത്സരം ഒന്നുകൂടി കളിക്കുകയും ചെയ്യാമല്ലോ.’’-ആ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കാൻ എക്സിൽ കുറിച്ചു. ബല്ലാക്കില്ലാതെ ഇറങ്ങിയ ജർമനിയെ തോൽപിച്ച് ബ്രസീലാണ് അന്ന് കിരീടം നേടിയത്. ലോകകപ്പ് കമന്ററിയുമായി ബന്ധപ്പെട്ട് മുംബൈയിലുണ്ട് കാനിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.