തുടർതോൽവികൾക്കിടയിൽ ബം​ഗ​ളൂ​രു​വി​ന് സമനിലയുടെ​ ആ​ശ്വാ​സം

വാ​സ്​​കോ: ഇ​ങ്ങ​നെ​യൊ​രു ഗ​തി ബം​ഗ​ളൂ​രു​വി​ന്​ ആ​ദ്യ​മാ​ണ്. തോ​റ്റ്​ തോ​റ്റ്​ ത​രി​പ്പ​ണ​മാ​യി, ഒ​ടു​വി​ൽ ഒ​രു സ​മ​നി​ല പി​റ​ന്ന​പ്പോ​ൾ ക​പ്പ​ടി​ച്ച​പോ​ലെ ആ​വേ​ശ​വു​മാ​യി ടീ​മും. തു​ട​ർ​ച്ച​യാ​യി നാ​ല്​ തോ​ൽ​വി വ​ഴ​ങ്ങി പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ പി​ന്ത​ള്ള​പ്പെ​ടു​ക​യും, കോ​ച്ചി​​‍െൻറ പ​ണി​പോ​വു​ക​യും ചെ​യ്​​ത്​ സ​മ്മ​ർ​ദ​ത്തി​ലാ​യ ബം​ഗ​ളൂ​രു നോ​ർ​ത്​​ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ​തി​രെ​യാ​ണ്​ 1-1ന്​ ​ആ​ശ്വാ​സ സ​മ​നി​ല നേ​ടി​യ​ത്.

27ാം മി​നി​റ്റി​ലെ ലൂ​യി​സ്​ മ​ചാ​ഡോ​യു​ടെ ഗോ​ളി​ൽ നോ​ർ​ത്​ ഈ​സ്​​റ്റ്​ ആ​ദ്യം വ​ല​കു​ലു​ക്കി​യ​പ്പോ​ൾ അ​ഞ്ചാ​മ​തൊ​രു തോ​ൽ​വി ഭീ​തി​യി​ലാ​യ​താ​ണ്​ ടീം. ​എ​ന്നാ​ൽ, സു​നി​ൽ ഛേത്രി​യും ഡി​മാ​സ്​ ഡെ​ൽ​ഗാ​ഡോ​യും ന​ട​ത്തി​യ പോ​രാ​ട്ടം വെ​റു​തെ​യാ​യി​ല്ല. 49ാം മി​നി​റ്റി​ൽ ഡെ​ൽ​ഗാ​ഡോ ന​ൽ​കി​യ ക്രോ​സി​ൽ രാ​ഹു​ൽ ഭേ​കെ ബം​ഗ​ളൂ​രു​വി​‍െൻറ സ​മ​നി​ല ഗോ​ൾ നേ​ടി. വി​ജ​യ ഗോ​ളി​നാ​യി ഇ​രു ടീ​മും ​പൊ​രു​തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.       

Tags:    
News Summary - northEast United vs Bengaluru FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.