Posted On
date_range Updated On
date_range തോൽവിയറിയാത്ത 12 മത്സരങ്ങൾക്ക് ശേഷം മുംബൈ വീണു
പനാജി: തോൽവിയറിയാതെ 12 മത്സരങ്ങളുമായി കുതിച്ച മുംബൈ സിറ്റി എഫ്.സിക്ക് സഡൻബ്രേക്ക്. ഒന്നാം സ്ഥാനത്ത് അതിവേഗം കുതിച്ച അവരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് 2-1ന് തോൽപിച്ചു. ആദ്യ പത്തുമിനുറ്റിൽ ഡെഷ്റോൺ ബ്രൗൺ (6, 10) നേടിയ രണ്ടു ഗോളിലാണ് നോർത്ത് ഈസ്റ്റിെൻറ ജയം.
ആദം ലെ ഫോൻറെയുടെ ഗോളിലൂടെ (85) മുംബൈ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സമയം ഏറെ വൈകിയിരുന്നു. 14 മത്സരങ്ങളിൽ നിന്നും മുംബൈയുടെ രണ്ടാം തോൽവിമാത്രമാണിത്. 14 മത്സരങ്ങളിൽ നിന്നും ഒൻപത് ജയവും മൂന്ന് സമനിലയുമടക്കം 30 പോയന്‍റുമായി മുംബൈ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
ജയത്തോടെ നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്കു കയറി. 14 മത്സരങ്ങളിൽ നിന്നും 21പോയന്‍റാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.