മെസ്സിയോ ക്രിസ്റ്റ്യാനോയോ...?; അവസാനം മികച്ചയാളെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീർ

കൊൽക്കത്ത: ലയണൽ മെസ്സിയാണോ ​ക്രിസ്റ്റ്യാനോ ​റൊണാൾഡോയാണോ മികച്ച ഫുട്ബാളറെന്ന ചർച്ച വർഷങ്ങളായി ഫുട്ബാൾ ആരാധകർക്കിടയിലുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറിനോട് നേരത്തെ ഈ ചോദ്യം ചോദിച്ചപ്പോൾ ഇവർ രണ്ടുപേരുമല്ല, മാഞ്ചസ്റ്റർ യു​നൈറ്റഡിന്റെ ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോഡ് ആണ് മികച്ചവനെന്നായിരുന്നു ഗംഭീറിന്റെ മറുപടി. ഇതോടെ ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തിയിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ, മെസ്സി എന്നിവരിൽ ആരാണ് മികച്ചവനെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണ് ഗംഭീർ. ഐ.പി.എല്ലിനിടെ നൈറ്റ്സ് ഡഗൗട്ട് പോഡ്കാസ്റ്റുമായി സംസാരിക്കുകയായിരുന്നു 42കാരൻ. ഇവരിൽ മികച്ചവൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് ഗംഭീർ പറയുന്നത്.

‘ആരെങ്കിലും എന്നോട് നിങ്ങളുടെ ഇഷ്ട ടീം ഏതാണെന്ന് ചോദിക്കുമ്പോൾ ലിവർപൂൾ ആണോ ആഴ്സണൽ ആണോ എന്ന് ചോദിക്കുന്ന തിയറി എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളെന്നോട് ഏതാണ് മികച്ച ടീമെന്ന് ചോദിക്കുമ്പോൾ നിങ്ങൾക്ക് ഓപ്ഷൻ നൽകാനാവില്ല. മെസ്സിയാണോ റൊണാ​ൾഡോയാണോ മികച്ച ഫുട്ബാൾ താരമെന്ന് ചോദിക്കുമ്പാൾ എനിക്ക് ഉത്തരം നൽകാനാവില്ല’ -ഗംഭീർ പറഞ്ഞു. എന്നാൽ, ഇവർ രണ്ടുപേരിൽ ആരാണ് മികച്ചവനെന്ന് ചോദിച്ചപ്പോൾ റൊണാൾഡോ എന്ന് ഗംഭീർ ഉത്തരം നൽകുകയും ചെയ്തു. 

Tags:    
News Summary - Messi or Cristiano...?; Finally, Gautam Gambhir chose the best player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT