2021 കഴിയും വരെ മെസ്സി ബാഴ്​സ വിടില്ലെന്ന്​ റിപ്പോർട്ട്​

മാഡ്രിഡ്: ബാഴ്‌സലോണയുടെ അർജ​ൈൻറൻ സൂപ്പർ താരം ലയണൽ മെസ്സി ഒരു വർഷംകൂടി ക്ലബ്ബിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ഇൗ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്​സ വി​േട്ടക്കുമെന്ന്​ താരം തീരുമാനിച്ചത്​ ആരാധകർക്ക്​ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്​. എന്നാൽ, മെസിയുടെ പിതാവും ഏജൻറുമായ ഹോർഹെ മെസ്സിയുമായി ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു നടത്തിയ ചർച്ചയിൽ ടീമിൽ തുടരുന്ന കാര്യത്തിൽ തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങളാണ്​ റിപ്പോർട്ട് ചെയ്തത്​.

ചർച്ചക്ക്​ ശേഷം മെസ്സി ബാഴ്​സയിൽ ഒരു വർഷം കൂടി തുടരാൻ സാധ്യതയുണ്ടോ..? എന്ന്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, 'അതെ' എന്ന മറുപടിയായിരുന്നു പിതാവ്​ നൽകിയത്​. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക ബാഴ്​സക്ക്​ റിലീസ്​ ക്ലോസായി നൽകാനുള്ളത് ​മൂലമാണ്​​ നീക്കത്തിൽ നിന്ന്​ പിന്മാറിയതെന്നാണ്​ സൂചന. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വന്നിട്ടില്ല.

മെസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബാഴ്‌സ പ്രസിഡൻറും അർജൻറീനാ താരത്തി​െൻറ പിതാവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ബർതമ്യുവും ഹെർഹെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സൂപ്പർ താരം ഒരു സീസൺ കൂടി തുടരാനുള്ള സാധ്യത ശക്തമായതായും ബാഴ്‌സയിലെ കരാർ പുതുക്കാതെ 2020-21 സീസണിനൊടുവിൽ മെസി ക്ലബ്ബ് വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Messi Is 90% Likely To Stay At Barcelona Until 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.