കൈൽ വാക്കറും (ഇടത്ത്) ഗബ്രിയേൽ ജീസസും
Posted On
date_range Updated On
date_range മാഞ്ചസ്റ്റർ സിറ്റിയുടെ ജീസസിനും കൈൽ വാക്കറിനും കോവിഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഫോർവേഡ് ഗബ്രിയേൽ ജീസസിനും ഇംഗ്ലീഷ് ഡിഫൻഡർ കൈൽ വാക്കറിനും കോവിഡ് സ്ഥിരീകരിച്ചു.
ടീമിന്‍റെ രണ്ട് സപ്പോർട്ടിങ് സ്റ്റാഫുകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നാല് പേരെയും നിരീക്ഷണത്തിൽ പാർപ്പിച്ചതായി ക്ലബ് വ്യക്തമാക്കി.
ഇരു കളിക്കാർക്കും നാലോ അഞ്ചോ മത്സരങ്ങൾ നഷ്ടമാകും. 13 മത്സരങ്ങളിൽ നിന്ന് 23 പോയന്‍റുമായി പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് മുൻ ജേതാക്കളായ സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.