എ.ഐ.എഫ്.എഫ് മാച്ച് കമീഷണർ പരീക്ഷ ജയിച്ച് മലയാളികൾ

കോഴിക്കോട്: ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിച്ച എ.ഐ.എഫ്.എഫ് മാച്ച് കമീഷണർ പരീക്ഷയിൽ ജയിച്ച് രണ്ടു മലയാളികൾ. താമരശ്ശേരി കൂടത്തായി സ്വദേശി പി.കെ. മൻസിലിൽ കെ.പി. അഷ്‌റഫ്, കോഴിക്കോട് കോട്ടൂളി സ്വദേശി പ്രഷീലയിൽ കെ. ഷാജേഷ് കുമാർ എന്നിവരാണ് രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളടക്കം നിയന്ത്രിക്കാനുള്ള അപൂർവ യോഗ്യത നേടിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു പരീക്ഷ. ഇരുവരും നേരത്തെ സന്തോഷ് ട്രോഫി, സൂപ്പർ കപ്പ്, ഐ ലീഗ്, ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ് ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാനതല ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ അണ്ടർ 17 ഐ ലീഗ്, കേരള പ്രീമിയർ ലീഗ് ടൂർണമെന്റുകളിലെ മാച്ച് കമീഷണർമാർ കൂടിയാണ്.

ഷാജേഷ് എ.ഐ.എഫ്.എഫ് നാഷനൽ റഫറീ അസ്സസറും കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രെട്ടറിയുമാണ്. ഷീന ആണ് ഭാര്യ. മക്കൾ: അങ്കിത്, അനോഖി. അഷ്‌റഫ് കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ ബോഡി അംഗവും കേരള ബീച്ച് ഫുട്ബാൾ സെലക്ടറുമാണ്. എൻ.പി. ഷമീറയാണ് ഭാര്യ. മക്കൾ: അമൻ അഷ്റഫ്, അയ്ഷ അയ്ബക്, ഇൽസെ സെൻബക്ക്.

Tags:    
News Summary - Malayalees pass the AIFF Match Commissioner exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.