ചെൽസിയെ സഡൻഡെത്തിൽ കീഴടക്കി ലിവർപൂളിന് ലീഗ് കപ്പ്

ലണ്ടൻ: പെനാൽറ്റി തടുക്കുക എന്ന ദൗത്യത്തോടെ അവസാനനിമിഷം കളത്തിലെത്തിയ ഗോൾകീപ്പർ കെപ അരിസബലാഗ കിക്ക് ആകാ​ശത്തേക്ക് പറത്തി വില്ലനായപ്പോൾ ചെൽസിയെ സഡൻഡെത്തിൽ കീഴടക്കി ലിവർപൂൾ ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കി. ഗോൾരഹിതമായ നിശ്ചിത സമയത്തിനും അധിക സമയത്തിനുംശേഷം ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിന്റെ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയ കളിയിലാണ് ചെൽസിയെ 11-10ന് മറികടന്ന് യുർഗൻ ക്ലോപിന്റെ ടീം കപ്പുയർത്തിയത്.

കളത്തിലുണ്ടായിരുന്ന 22 പേരും കിക്കെടുക്കാൻ നിർബന്ധിതരായ കളിയിൽ കെപയുടെ കിക്ക് മാത്രമാണ് പാഴായത്. ലിവർപൂളിന്റെ 11ാം കി​െക്കെടുത്ത ഗോളി കവോമിൻ കെല്ലെഹർ ലക്ഷ്യംകണ്ടപ്പോൾ അടുത്ത കിക്കിൽ കെപക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. മത്സരത്തിനുടനീളം മികച്ച ഫോമിലായിരുന്ന ഫസ്റ്റ് ഗോളി എഡ്വേർഡ് മെൻഡിയെ മാറ്റി ഷൂട്ടൗട്ടിന് തൊട്ടുമുമ്പാണ് ചെൽസി കോച്ച് തോമസ് ടൂഹൽ പെനാൽറ്റി സ്‍പെഷലിസ്റ്റ് എന്ന പേരിൽ കെപയെ കളത്തിലിറക്കിയത്. 

Tags:    
News Summary - Liverpool beat Chelsea on penalties to win a record 9th English League Cup title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.