ലോങ്റേഞ്ചറുകളുമായി കളം വാണ് മെസ്സി; രണ്ടാം സ്ഥാനത്തേക്കുയർന്ന് ബാഴ്സ
ബാഴ്സലോണ: ക്ലബ് ഇതിഹാസം സാവി ഫെർണാണ്ടസിന്‍റെ റെക്കോഡിനൊപ്പമെത്തിയ മത്സരത്തിൽ ഇരട്ടഗോളുമായി മെസ്സി താരമായി. രണ്ട് ലോങ് റേഞ്ചർ ഗോളുകളുമായി മെസ്സി കളിയിലെ താരമായപ്പോൾ ഡിേപാർട്ടിവോ അലാവസിനെ ബാഴ്സലോണ 5-1ന് തകർത്തു. ഇതോടെ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ ബാഴ്സക്കായി.
ജയേത്താടെ ലാലിഗയിൽ 22 മത്സരങ്ങളിൽ നിന്ന് 46 പോയന്‍റുമായി ബാഴ്സ രണ്ടാം സ്ഥാനത്തെത്തി. ഗോൾ വ്യത്യാസത്തിലാണ് ബാഴ്സ റയലിനെ പിന്തള്ളിയത്. 21 മത്സരങ്ങളിൽ നിന്ന് 54 പോയന്‍റുള്ള അത്ലറ്റികോ മഡ്രിഡാണ് എട്ട് പോയന്‍റ് ലീഡുമായി പട്ടികയുടെ തലപ്പത്ത്.
ബാഴ്സക്കായി ഏറ്റവും കൂടുതൽ ലീഗ് മത്സരങ്ങൾ കളിച്ച സാവി ഫെർണാണ്ടസിന്‍റെ (505 മത്സരങ്ങൾ) റെക്കോഡിനൊപ്പമെത്തിയ മത്സരത്തിലായിരുന്നു മെസ്സിയുടെ മാസ്മരിക പ്രകടനം.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും 75ാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ ഗോളുകൾ. 45ാം മിനിറ്റിൽ അലാവസ് ബോക്സിന്റെ പുറത്ത് നിന്ന് മെസ്സി തൊടുത്ത് വിട്ട പന്ത് രണ്ട് എതിർടീം പ്രതിരോധനിരക്കാരെ മറികടന്ന് ഗോൾപോസ്റ്റിലെത്തി. 75ാം മിനിറ്റിൽ 25 വാര അകലെ നിന്നും മെസ്സിയടിച്ച ലോങ്റേഞ്ചർ ഗോൾപോസ്റ്റിൽ പതിക്കുേമ്പാൾ ഗോൾകീപ്പർക്ക് കാഴ്ച്ചക്കാരനായി നോക്കിനിൽക്കാനാണ് സാധിച്ചത്.
ബാഴ്സക്കായി 21കാരനായ ഫ്രാൻസിസ്കോ ട്രിൻകാവോയും (29,74) രണ്ട് തവണ വെടിപൊട്ടിച്ചു. ജൂനിയർ ഫിർപോയുടെ വകയായിരുന്നു ശേഷിക്കുന്ന ഗോൾ. ശനിയാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 2-1ന് ഗ്രാനഡയെ തോൽപിച്ചു. മാർകോസ് ലോറന്‍റെയും എയ്ഞ്ചൽ കൊറിയയുമാണ് അത്ലറ്റിക്കോക്കായി സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.