മെസ്സിക്ക്​ ബാഴ്​സയിൽ തുടരാൻ കഴിയില്ലെന്ന്​ പിതാവ്​

ബാഴ്​സലോണ: അർജൻറീനൻ താരം ലയണൽ മെസ്സിക്ക്​ ബാഴ്​സയിൽ ഇനി നിൽക്കാനാവില്ലെന്ന്​ പിതാവ്​ ജോർജ്ജ്​ മെസ്സി. നിലവിൽ മാഞ്ചസ്​റ്റർ സിറ്റി മാനേജ്​മെൻറുമായി ഒരു ധാരണയും എത്തിയിട്ടില്ലെന്നും എന്നാൽ, മകൻ ക്ലബ്​ വിടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ജോർജ്ജ്​ മെസ്സി പറഞ്ഞു.

മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നീക്കാനായി പിതാവും ഏജൻറും ബാഴ്​സലോണയിലാണ്​ നിലവിൽ. ക്ലബ്​ മാനേജ്​മെൻറുമായുള്ള ചർച്ചക്കായാണ്​ പിതാവി​െൻറ വരവ്​. റിലീസ്​ ​േക്ലാസിൽ ഉടക്കിനിൽക്കുന്ന ട്രാൻസ്​ഫർ ശ്രമം സുഗമമാക്കാനാണ്​ ശ്രമം. ​മെസ്സിയുടെ വാദങ്ങൾ പിതാവ്​ ബോർഡിനു മുമ്പാകെ ഉന്നയിക്കും. 700 മില്ല്യൺ യൂറോ ലഭിച്ചാലേ താ​രത്തെ വിട്ടയക്കൂവെന്നാണ്​ ബാഴ്​സയുടെ നിലപാട്​. ജൂൺ പത്തിനു മുമ്പായിരുന്നു​ ട്രാൻസ്​ഫർ എങ്കിൽ ഇത്രയും തുക റിലീസ്​ ക്ലോസായി ​നൽകേണ്ടിയിരുന്നില്ല. മെസ്സി അവസാനമായി കരാർ പുതുക്കിയപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ജൂൺ പത്തു കഴിഞ്ഞാൽ ബാഴ്​സക്ക്​ റിലീസ്​ ക്ലോസ്​ ആവശ്യപ്പെടാവുന്നതാണ്​. എന്നാൽ, കോവിഡ്​ കാരണം സീസൺ നീണ്ടതിനാൽ റിലീസ്​ ക്ലോസ്​ ആവശ്യപ്പെടാൻ ക്ലബിനാവില്ലെന്നാണ്​ മെസ്സിയുടെ വക്കീൽ പറയുന്നത്​.

എന്തായാലും വിഷയം കോടതി കയറാതെ പരിഹരിക്കാനാണ്​ ഇരുകൂട്ടരുടെയും ശ്രമം. താരത്തെ ടീമിൽ നിലനിർത്താനുള്ള ശ്രമത്തിലാണ്​ ബാഴ്​സലോണ​. മെസ്സിയുമായുള്ള കൂടിക്കാഴ്​ചക്ക്​ അവസരമൊരുക്കാൻ ക്ലബ്​ ആവശ്യപ്പെടും. രണ്ടുവർഷം കരാർ വാഗ്​ദാനവും അറിയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.