കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം

മിസ്സാ‍യ മെസ്സി; കലൂർ സ്റ്റേഡിയം വിട്ടുകൊടുത്തതിലും വീഴ്ച

കൊ​ച്ചി: അ​ർ​ജ​ൻ​റീ​ന ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യു​ടെ ‘ന​ട​ക്കാ​തെ പോ​യ’ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ത​ട്ടി​പ്പു​ക​ൾ​ക്കൊ​പ്പം കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യം കൈ​മാ​റി​യ​തി​ലെ വീ​ഴ്ച​യും പു​റ​ത്തു​വ​രു​ന്നു. ക​ലൂ​രി​ൽ മെ​സ്സി​യും സം​ഘ​വും വ​രു​ന്നു​വെ​ന്നും 2025 ന​വം​ബ​റി​ൽ അ​ർ​ജ​ൻ​റീ​ന ടീ​മി​ന്റെ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ക്കു​മെ​ന്നും മു​ൻ സ​ർ​ക്കാ​റാ​ണ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ മെ​സ്സി ഇ​വ​ൻ​റി​ന്‍റെ സ്പോ​ൺ​സ​ർ​മാ​രാ​യി മു​ന്നോ​ട്ടു​വ​ന്ന റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റി​ങ് കോ​ർ​പ​റേ​ഷ​ന് സ്റ്റേ​ഡി​യം കൈ​മാ​റി​യ​ത്. 70 കോ​ടി​യി​ലേ​റെ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ന​വീ​ക​ര​ണ​ത്തി​നാ​യി ക​രാ​റി​ല്ലാ​തെ​യാ​ണ് കൈ​മാ​റി​യ​തെ​ന്ന് സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ​യ ജി.​സി.​ഡി.​എ​ക്കെ​തി​രെ അ​ന്നു​ത​ന്നെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​ത് ശ​രി​വെ​ക്കു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. സ്റ്റേ​ഡി​യം കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ക​ളി ന​ട​ക്കു​ന്ന​തി​നാ​യു​ള്ള ഫി​ഫ മാ​ച്ച് ര​ജി​സ്ട്രേ​ഷ​നോ ഫി​ഫ അ​പ്രൂ​വ​ലോ ഇ​ല്ലാ​തെ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.

ഇ​ൻ​ഷു​റ​ൻ​സോ ബാ​ങ്ക് ഗാ​ര​ന്റി​യോ ഇ​ല്ലാ​തെ​യും വി​നോ​ദ നി​കു​തി​യു​ൾ​പ്പെ​ടെ അ​ഞ്ചു കോ​ടി രൂ​പ ന​ൽ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യു​മാ​ണ് അ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ന്‍റെ പേ​രി​ൽ സ്റ്റേ​ഡി​യം വി​ട്ടു​ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് കൈ​മാ​റി​യ​ത്. ന​വം​ബ​റി​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വാ​ക്കാ​ലു​ള്ള വ്യ​വ​സ്ഥ. എ​ന്നാ​ൽ, പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത മാ​സ​മാ​ണ് കൈ​മാ​റി​യ​ത്. ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ഴ​യ​ത്ത് സ്റ്റേ​ഡി​യം ഗാ​ല​റി ചോ​ർ​ന്നൊ​ലി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.

Tags:    
News Summary - മിസ്സാ‍യ മെസ്സി; കലൂർ സ്റ്റേഡിയം വിട്ടുകൊടുത്തതിലും വീഴ്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.