കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും കോവളം എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range കേരള പ്രീമിയർ ലീഗ്: കേരള പൊലീസിന് വിജയം
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗിൽ കേരള പൊലീസിന് വിജയം. വൈകീട്ട് നടന്ന മത്സരത്തിൽ കോവളം എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളിനാണ് പൊലീസ് ടീം തോൽപിച്ചത്. കേരള പൊലീസിനായി 25ാം മിനിറ്റിൽ ബിജേഷും 28ാം മിനിറ്റിൽ സുജിലും 40ാം മിനിറ്റിൽ സജീഷും 76ാം മിനിറ്റിൽ വിബിനും ഗോളുകൾ നേടി.
78ാം മിനിറ്റിൽ ജിത്തു കോവളം എഫ്.സിയുടെ ആശ്വാസ ഗോൾ നേടി. ലൂക്ക സോക്കർ ക്ലബും എഫ്.സി അരീക്കോടും തമ്മിൽ നടന്ന രണ്ടാം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.