പകയും പാരമ്പര്യവും; ഫ്രാൻസ്-സ്പെയിൻ പോരാട്ടങ്ങളിലെ അവിസ്മരണീയമായ അഞ്ച് മത്സരങ്ങൾ

ഡാളസ്: ലോകഫുട്ബോളിലെ ആധുനിക കാലത്തെ ഏറ്റവും വലിയ 'ക്ലാസിക്' പോരാട്ടങ്ങളിലൊന്നാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ളത്. ഇരു ടീമുകളും ഇന്ന് സെമിഫൈനലിൽ ഏറ്റുമുട്ടുമ്പോൾ, ഫുട്ബോൾ ആരാധകർ ഓർത്തെടുക്കുന്നത് ദശാബ്ദങ്ങളായി നീളുന്ന ഇവരുടെ ആവേശകരമായ മത്സരങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അഞ്ച് പോരാട്ടങ്ങൾ ഇതാ:

1984 യൂ​റോ ഫൈ​ന​ൽ: (ഫ്രാ​ൻ​സ് 2-സ്​​പെ​യി​ൻ 0)

ടൂ​ർ​ണ​മെ​ന്റി​ൽ അ​യ​ൽ​ക്കാ​ർ ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ മ​ത്സ​രം. പാ​രി​സി​ൽ ന​ട​ന്ന യൂ​റോ 84 ഫൈ​ന​ലി​ൽ മി​ഷേ​ൽ പ്ലാ​റ്റീ​നി​യു​ടെ ഫ്രാ​ൻ​സ് കി​രീ​ട​മ​ണി​ഞ്ഞു. പ്ലാ​റ്റീ​നി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ളി​ൽ ലീ​ഡ് നേ​ടി​യ ഫ്രാ​ൻ​സി​നാ​യി ബ്രൂ​ണോ ബെ​ലോ​ണും സ്കോ​ർ ചെ​യ്തു.

2006 ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​ർ:(സ്​​പെ​യി​ൻ 1- ഫ്രാ​ൻ​സ് 3)

ലോ​ക​ക​പ്പി​ൽ ഇ​രു ടീ​മു​ക​ളും ആ​ദ്യ​മാ​യി മു​ഖാ​മു​ഖം. ഡേ​വി​ഡ് വി​യ്യ, ഫെ​ർ​ണാ​ണ്ടോ ​ടോ​റ​സ്, റൗ​ൾ, ഇ​നി​യേ​സ്റ്റ, റാ​മോ​സ്, പു​യോ​ൾ, ക​സീ​യ​സ് തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഉ​ദി​ച്ചു​യ​രു​ന്ന സ്പാ​നി​ഷ് പ​ട. മ​റു​ചേ​രി​യി​ൽ സി​ന​ദി​ൻ സി​ദാ​ൻ, ഫ്രാ​ങ്ക് റി​ബ​റി, മ​ലൂ​ദ, പാ​ട്രി​ക് വി​യേ​ര, ഒ​ന്റ​റി എ​ന്നി​വ​രു​ടെ ഫ്ര​ഞ്ച് പ​ട​യും. ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഫ്ര​ഞ്ച് പ​രി​ച​യ സ​മ്പ​ത്തി​നു മു​ന്നി​ൽ സ്​​പെ​യി​ൻ 3-1ന് ​കീ​ഴ​ട​ങ്ങി.

2021 നാ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ: (സ്​​പെ​യി​ൻ 1- ഫ്രാ​ൻ​സ് 2)

മി​ലാ​നി​ൽ ന​ട​ന്ന നാ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ. ലോ​ക​ചാ​മ്പ്യ​ന്മാ​രു​ടെ പ​കി​ട്ടി​ൽ ഫ്രാ​ൻ​സ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​രിം ബെ​ൻ​സേ​മ, കി​ലി​യ​ൻ എം​ബാ​പ്പെ ഗോ​ളു​ക​ളി​ൽ ഫ്രാ​ൻ​സ് ക​പ്പ​ടി​ച്ചു. ആ ​ടീ​മു​ക​ൾ ഏ​റെ​യും ഈ ​ലോ​ക​ക​പ്പി​ലും ഇ​രു നി​ര​യി​ലു​മു​ണ്ട്.

2024 യൂ​റോ സെ​മി: (സ്​​പെ​യി​ൻ 2-ഫ്രാ​ൻ​സ് 1)

എം​ബാ​പ്പെ​ക്ക് മ​റു​പ​ടി​യാ​യി ല​മി​ൻ യ​മാ​ൽ എ​ന്ന കൗ​മാ​ര​ക്കാ​ര​ൻ സ്പാ​നി​ഷ് പ​ട​യു​ടെ അ​മ​ര​ത്തേ​ക്ക് വ​രു​ന്നു. ഒ​മ്പ​താം മി​നി​റ്റി​ൽ കോ​ലോ മു​വാ​നി​യി​ലൂ​ടെ ഫ്രാ​ൻ​സി​ന് ലീ​ഡ്. മ​റു​പ​ടി​യും വ​ന്നു അ​തി​വേ​ഗ​ത്തി​ൽ. ല​മി​ൻ യ​മാ​ൽ (21), ഒ​ൽ​മോ (25) എ​ന്നി​വ​രു​ടെ ഗോ​ളി​ൽ വി​ജ​യ​വു​മാ​യി സ്​​പെ​യി​ൻ ഫൈ​ന​ലി​ലേ​ക്കും പി​ന്നെ കി​രീ​ട​ത്തി​ലേ​ക്കും.

2025 നാ​ഷ​ൻ​സ് ലീ​ഗ് സെ​മി: (സ്​​പെ​യി​ൻ 5- ഫ്രാ​ൻ​സ് 4)

ഒ​മ്പ​ത് ഗോ​ളി​ന്റെ ത്രി​ല്ല​ർ പോ​രാ​ട്ടം. തു​ട​ര​ൻ ഗോ​ളു​ക​ളു​മാ​യി സ്​​പെ​യി​ൻ 4-0ത്തി​ന് ലീ​ഡ്. എ​ന്നാ​ൽ, അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ തി​രി​ച്ച​ടി​ച്ച ഫ്രാ​ൻ​സ് നാ​ല് ഗോ​ളു​ക​ളു​മാ​യി മ​ത്സ​രം ആ​വേ​ശ​ക​ര​മാ​ക്കി. ല​മി​ൻ യ​മാ​ലി​ന്റെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ സ്പാ​നി​ഷ് ജ​യം. 

Tags:    
News Summary - Classic Clashes: Revisiting 5 iconic matches between France and Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.