ദോഹ: ഏഷ്യൻ കപ്പ് സെമിഫൈനലിൽ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ജോർഡൻ കോച്ച് ഹുസൈൻ അമൗത. ലോക റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ ഭയക്കാതെ കളിച്ച താരങ്ങളുടെ പ്രകടനം വീരോചിതമായിരുന്നുവെന്ന് മത്സര ശേഷം നടന്ന വാർത്തസമ്മേളനത്തിൽ കോച്ച് പറഞ്ഞു. ‘മിന്നുംപ്രകടനമായിരുന്നു ഞങ്ങളുടെ താരങ്ങളുടേത്.
ദക്ഷിണ കൊറിയക്ക് ആവശ്യമുള്ളതിലും കൂടുതൽ ബഹുമാനം നൽകേണ്ടതില്ല എന്നതായിരുന്നു എക്സ് ഫാക്ടർ. ഈ വിജയം ഒരു കൂട്ടായ ഫലമായിരുന്നു. ഓരോ വ്യക്തിയും വിജയത്തിൽ സംഭാവന നൽകി.
എതിരാളിയെ ആവശ്യത്തിലേറെ ഭയക്കുകയും ബഹുമാനിക്കുകയും വേണ്ടതില്ല എന്നതായിരുന്നു സമീപനം. അതേസമയം, ആത്മവിശ്വാസത്തോടെ കളിക്കാനുള്ള നിർദേശം കളിക്കാർ അക്ഷരംപ്രതി നടപ്പാക്കി’ -ചരിത്രജയത്തിനു പിന്നിലെ കരുത്തായ മൊറോക്കൻ കോച്ച് ഹുസൈൻ അമൗത പറഞ്ഞു.
‘‘നിരവധി വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ രാത്രിയിൽ നിങ്ങൾ കണ്ടത്. ഓരോ മണിക്കൂറിലും കൂടുതൽ അഭിമാനത്തോടെ ടീം വളരുകയാണ്. എതിരാളികൾ കൂടുതൽ ശക്തിയോടെ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ, ആക്രമണത്തെ ടീം പ്രതിരോധമാക്കിമാറ്റി. അതുതന്നെയായിരുന്നു ടീമിന്റെ വിജയത്തിലെ പ്ലസും. അടുത്തത് ഫൈനലിനെക്കുറിച്ചുള്ള ചിന്തകളാണ്. ടീമിലെ ഓരോ താരവും അവരുടെ പങ്കിനെക്കുറിച്ച് ബോധ്യമുള്ളവരാണ്. മുന്നിലുള്ള മൂന്നു ദിവസങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം’’ -കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.