മുംബൈ സെമിയിലേക്ക്; ഹൈദരാബാദിനെ വീഴ്ത്തിയത് മൂന്നു ഗോളിന്
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച മുംബൈ സിറ്റി എഫ്.സി സെമി ഫൈനലിനരികെ. 20 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം 44 പോയന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ 39 പോയന്റുമായി രണ്ടാമതുണ്ട്.
ഇവർക്കും മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഒഡിഷ എഫ്.സിക്കും (36) എഫ്.സി ഗോവക്കും (36) മൂന്ന് വീതം മത്സരങ്ങൾ ബാക്കിയുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമി ബെർത്ത് ലഭിക്കുമെന്നതിനാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരു സമനില പോലും മുംബൈക്ക് ധാരാളം. ഹൈദരാബാദിനെതിരായ കളിയുടെ 18ാം മിനിറ്റിൽ ലലിൻസുവാല ചാങ്തെയാണ് മുംബൈക്കായി അക്കൗണ്ട് തുറന്നത്. 32ാം മിനിറ്റിൽ മെഹ്താബ് സിങ്ങും വലകുലുക്കിയതോടെ ആദ്യപകുതി സന്ദർശകർക്ക് സ്വന്തമായി. രണ്ടാം പകുതിയിൽ കളി തീരാൻ നേരം മൂന്നാം ഗോൾ.
മുംബൈക്ക് അനുകൂലമായി കിട്ടിയ പെനാൽറ്റി കിക്കിൽ ജോർജ് പെരേര ഡയസിന് ലക്ഷ്യം തെറ്റിയില്ല. മുംബൈ ചാമ്പ്യന്മാരായ ഹൈദാരാബാദ് 20 മത്സരങ്ങളിൽ എട്ട് പോയന്റുമായി അവസാന സ്ഥാനം ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.