ഇറാൻ ദേശീയ വനിത താരം ഹജർ ദബ്ബാഗി ഗോകുലം ക്യാമ്പിൽ

കോഴിക്കോട്: ഇറാൻ ദേശീയ വനിത ടീം സ്‌ട്രൈക്കർ ഹജർ ദബ്ബാഗി ഗോകുലം കേരള എഫ്.സി ടീമിനൊപ്പം ചേർന്നു. ശനിയാഴ്ച താരം ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിന് ഇറങ്ങി.

ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനുമായുള്ള അഞ്ചു വർഷത്തെ മികച്ച സേവനത്തിനു ശേഷമാണ് താരം ഗോകുലത്തിൽ ചേർന്നത്. ഇറാനിയൻ ലീഗിൽ നൂറിലധികം ഗോളുകൾ നേടിയ ദബ്ബാഗിയുടെ ആദ്യ വിദേശ ക്ലബാണ് ഗോകുലം. സെക്കൻഡ് സ്‌ട്രൈക്കർ, അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്നീ റോളുകളിൽ മികവു പുലർത്താനും ദബ്ബാഗിക്ക് കഴിയും.

ദേശീയ ടീമിനായി 60 മത്സരങ്ങളിൽനിന്ന് 24 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. നവംബർ ആറു മുതൽ തായ്‌ലൻഡിൽ നടക്കുന്ന എ.എഫ്‌.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിനായി ഗോകുലം തയാറെടുക്കുകയാണ്. ഹജർ ദബ്ബാഗി പരിശീലനം നടത്തുന്ന ചിത്രങ്ങൾ ഗോകുലം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

‘ഇറാനിയൻ അത്ഭുതം ക്ലബിലെത്തി! ഇറാനിൽനിന്നുള്ള നമ്മുടെ സൂപ്പർതാരം ക്യാമ്പിൽ ചേർന്നു’ എന്ന കുറിപ്പോടെയാണ് താരത്തിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

Tags:    
News Summary - Iran women's national player Hajar Dabbagi at Gokulam camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.