ഇന്ത്യൻ ഫുട്​ബാൾ ടീം മുൻ ക്യാപ്​റ്റൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു

ബംഗളൂരു: ഇന്ത്യൻ ഫുട്​ബാൾ ടീം മുൻ നായകൻ കാൾട്ടൺ ചാപ്​മാൻ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 49 വയസ്സുള്ള ചാപ്​മാ​െൻറ അന്ത്യം. ശാരീരിക അസ്വസ്ഥതയെത്തുടർന്ന്​ ഇന്ന്​ പുലർച്ചെയാണ്​ ചാപ്​മാനെ ആശുപത്രിൽ പ്രവേശിപ്പിച്ചത്​. ഇന്ത്യൻ ഫുട്​ബാളിലെ ഇതിഹാസ താരങ്ങളിലൊരാളായാണ്​ ചാപ്​മാനെ ഗണിക്കുന്നത്​​.

1995 മുതൽ 2001 വരെ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ പന്തുതട്ടിയ ചാപ്​മാൻ മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനായിരുന്നു. ടാറ്റ ഫുട്​ബാൾ അക്കാദമിയിലൂടെ മുഖ്യധാര ഫുട്​ബാളിൽ പന്തുതട്ടിത്തുടങ്ങിയ ചാപ്​മാൻ ഈസ്​റ്റ്​ബംഗാൾ, ജെ.സിടി, എഫ്​.സി കൊച്ചിൻ തുടങ്ങിയ വമ്പൻമാർക്കായി കളത്തിലിറങ്ങി​. 1993 ഏഷ്യൻ വിന്നേഴ്​സ്​ കപ്​ ടൂർണമെൻറിൽ ഈസ്​റ്റ്​ബംഗാളിനായി ഇറാഖിക്ലബ്​ അൽ സവ്​റക്കെതിരെ ചാപ്​മാൻ ​നേടിയ ഹാട്രിക് ഇന്ത്യൻ ഫുട്​ബാളിലെ അനശ്വര മുഹൂർത്തങ്ങളിലൊന്നാണ്​. ചാപ്​മാ​െൻറ മികവിൽ ഈസ്​റ്റ്​ ബംഗാൾ മത്സരം 6-2ന്​ വിജയിച്ചിരുന്നു.

ജെ.സി.ടി ​മിൽസിനൊപ്പവും ചാപ്​മാന്​ മികച്ച റെക്കോർഡാണുള്ളത്​. ഐ.എം വിജയൻ, ബൈച്യുങ്​​ ബൂട്ടിയ അടക്കമുള്ള ഇതിഹാസ താരങ്ങൾ അണിനിരന്നിരുന്ന ​ജെ.സി.ടി അക്കാലയളവിൽ 14 കിരീടങ്ങൾ അലമാരയിലെത്തിച്ചിരുന്നു. വിജയൻ, ജോപോൾ അഞ്ചേരി തുടങ്ങിയവരോടൊപ്പം എഫ്​.സി കൊച്ചി​നായി 1997-98 സീസണിൽ പന്തുതട്ടിയ ചാപ്​മാൻ പഴയ തട്ടകമായ ഈസ്​റ്റ്​ ബംഗാളിലേക്ക്​ വീണ്ടും മടങ്ങി. 2001ൽ ചാപ്​മാ​െൻറ കീഴിലാണ്​ ഈസ്​റ്റ്​ബംഗാൾ ലീഗ്​ കിരീടം സ്വന്തമാക്കിയത്​.

2001ൽ കളിക്കളത്തോട്​ വിടപറഞ്ഞ ചാപ്​മാൻ പരിശീലക രംഗത്ത്​ സജീവമായിരുന്നു. എഫ്​.സി കൊച്ചിൻ താരമായും ക്വാർട്​സ്​ ഫുട്​ബാൾ അക്കാദമി ഡയറക്​ടറമായും സേവനമനുഷ്​ഠിച്ച ചാപ്​മാൻ മലയാളികൾക്കിടയിലും സുപരിചിതനാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.