വെ​സ്റ്റ് ഏ​ഷ്യ​ൻ ആം​പ്യൂ​ട്ടി ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം

കടം വാങ്ങി; ഇന്ത്യൻ ഫുട്ബാൾ ടീം ഇറാനിൽ കളിക്കാൻ എത്തി

തൃശൂർ: ശാരീരിക വൈകല്യമുള്ളവർക്കായി മാർച്ച് അഞ്ചുമുതൽ ഒമ്പതുവരെ ഇറാനിലെ കിഷ് ഐലൻഡിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം ഇറാനിൽ എത്തി. ടീമിലെ അഞ്ച് കായികതാരങ്ങൾക്ക് സഹായം കിട്ടാനായി പല വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവസാന നിമിഷം അസോസിയേഷൻ പ്രസിഡൻറ് വായ്പ എടുത്ത പണം കൊണ്ടാണ് ടീം ഇറാനിലേക്ക് പുറപ്പെട്ടത്.

വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ, ഇറാൻ, ഇറാഖ്, ഫലസ്തീൻ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിൽ വിജയങ്ങളാകുന്നവർ ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബാൾ വേൾഡ് കപ്പിന് യോഗ്യത നേടും.

കൊച്ചിയിൽനിന്ന് ദുബൈ വഴിയാണ് ഇറാനിലേക്ക് പുറപ്പെട്ടത്. ഇന്ത്യയുടെ ആദ്യമത്സരം ആറിന് രാവിലെ 8.30ന് ഇറാനുമായാണ്. 15 അംഗ ഇന്ത്യൻ ടീമിൽ 12 മലയാളികളുണ്ട്.

ക്യാപ്റ്റൻ എസ്.ആർ. വൈശാഖ്, കെ. അബ്ദുൽ മുനീർ കോഴിക്കോട്, വൈസ് ക്യാപ്റ്റൻ ബി. ബാഷാ ആലപ്പുഴ, സിജോ ജോർജ് തിരുവനന്തപുരം, ഷിബിൻ ആൻറോ, വി.പി. ലെനിൻ തൃശൂർ, മനു പി. മാത്യു പാലക്കാട്, മുഹമ്മദ് ഷാഫി പാണക്കാടൻ മലപ്പുറം, ഷബിൻ രാജ് കാസർകോട്, വസന്ത രാജ് തമിഴ്നാട്, ധർമ്മേന്ദ്ര കുമാർ ബിഹാർ, വിജയ ശർമ ഡൽഹി, കോച്ച് കെ.കെ. പ്രതാപൻ തൃശൂർ, ഫിസിയോ ഡോ. അസ്കർഅലി കോഴിക്കോട്, ഒഫീഷ്യൽ എ.എം. കിഷോർ ഇരിങ്ങാലക്കുട എന്നിവരാണ് ടീമിൽ ഉള്ളത്.

Tags:    
News Summary - Indian amputee football team arrived in Iran to play after borrowing money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.