സിംഗപ്പൂർ: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ സിംഗപ്പൂരിനോടും സമനില വഴങ്ങി ഇന്ത്യ. തോൽവി മുന്നിൽ കണ്ട ഇന്ത്യയെ റഹീം അലിയുടെ 90ാം മിനിറ്റിലെ ഗോളാണ് സമനില കൊണ്ട് രക്ഷപ്പെടുത്തിയത്.
ഫിഫ റാങ്കിങ്ങിൽ 158ാമതുള്ള സിംഗപ്പൂർ 134ാം സ്ഥാനക്കാർക്ക് അത്ര വലിയ എതിരാളിയാകില്ലെന്ന് ആത്മവിശ്വാസത്തിലാണ് പന്തുതട്ടാനിറങ്ങിയതെങ്കിലും ഹോം ഗ്രൗണ്ടിന്റെ കരുത്തിൽ ആതിഥേയർ കണക്കുകൂട്ടൽ തെറ്റിച്ചു.
സിംഗപ്പൂർ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+1) തന്നെ ലീഡെടുത്തു. ഇഖ്സാൻ ഫാൻഡിയാണ് സിംഗപ്പൂരിനായി ഗോൾ നേടിയത്(1-0). തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ രണ്ടാ പകുതി അവസാനിക്കാറായിട്ടും ഫലംകാണാതെ വന്നതോടെ തോല്‍വി മുന്നിൽ കണ്ടതാണ്. 90ാം മിനിറ്റിലാണ് റഹീം അലി രക്ഷകനായി അവതരിക്കുന്നത്.
കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു തോൽവിയും രണ്ട് സമനിലയും വഴങ്ങിയ ഇന്ത്യ ഗ്രൂപ് സിയിൽ മൂന്നാം സ്ഥാനത്താണ്. മൂന്നിൽ ഒരു ജയവും രണ്ട് സമനിലയും നേടിയ സിംഗപൂരാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ ഹോങ്കോങ്ങിനോട് 0-1ന് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.