ഇന്ത്യ-തായ്ലൻഡ് മത്സരത്തിൽനിന്ന്
പാത്തും താനി (തായ്ലൻഡ്): എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന് തായ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ തോൽവി. തായ്ലൻഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയെ തോൽപിച്ചത്. എട്ടാം മിനിറ്റിൽ ബെൻജമിൻ ഡേവിസും 59ൽ പൊരാമെത് അർജ്വിലായിയും ആതിഥേയർക്കായി സ്കോർ ചെയ്തു.
തമ്മാസത്ത് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇന്ത്യ ഗോളടിക്കാൻ മറന്നതോടെ തോൽവിയുടെ ആഴവും കൂടി. ഫിഫ റാങ്കിങ്ങിൽ 99ാംസ്ഥാനത്താണ് തായ്ലൻഡ്, സുനിൽ ഛേത്രിയും സംഘവും 127ാമതും. ജൂൺ 10ന് ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഹോങ്കോങ്ങിനെ നേരിടാനിരിക്കുകയാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.