'വീഴ്​വേൻ എൻട്ര്​ നിനൈത്തായാ'; പിന്നിൽ നിന്നും പൊരുതിജയിച്ച്​​ ഗോകുലം

കൊൽക്കത്ത: സാൾട്ട്​ലേക്ക്​ സ്​റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ മിനർവ്വ പഞ്ചാബിന്‍റെ വെല്ലുവിളിയെ ഗോകുലം കേരള പൊരുതിജയിച്ചു. അടിയും തിരിച്ചടിയും മാറിമാറിക്കണ്ട മത്സരത്തിന്റെ ഫൈനൽവിസിൽ മുഴങ്ങു​േമ്പാൾ 4-3നായിരുന്നു ഗോകുലത്തിന്‍റെ ജയം. ഐലീഗിലെ ഉദ്​ഘാടന മത്സരത്തിൽ ചെ​െന്ന സിറ്റിയോട്​ പരാജയപ്പെട്ട ഗോകുലത്തിന്‍റെ സീസണിലെ ആദ്യ ജയമാണിത്​.

18, 25 മിനുറ്റുകളിലെ ചെഞ്ചോ ജൈൽട്ട്​ഷെന്‍റെ ഗോളുകളിൽ മുന്നിൽ കയറിയ മിനർവ്വക്കെതിരെ 26ാം മിനുറ്റിൽ ഫിലിപ്പ്​ അദ്​ജാ​യിലൂടെ ഗോകുലം തിരിച്ചടിച്ചു. ഇടവേളക്ക്​ പിരിയുംമു​േമ്പ റുപെർട്ട്​ ​നോൻഗ്രമിന്‍റെ ഗോളിൽ മിനർവ്വ ലീഡുയർത്തിയതോടെ സ്​കോർ 3-1.


കൈവിട്ടുപോയെന്ന്​ കരുതിയ മത്സരം അവിശ്വസനീയമായ രീതിയിൽ തിരിച്ചുപിടിക്കുന്ന കാഴ്ചയാണ്​ പിന്നീട്​ കണ്ടത്​.3-1​ന്​ പിന്നിൽ നിന്നതിന്‍റെ സമ്മർദ്ദത്തിലിറങ്ങിയ ഗോകുലം ഇടവേളക്ക്​ ശേഷം മത്സരം തങ്ങളുടെ വരുതിയിലാക്കി. 52ാം മിനുറ്റിൽ ആന്‍റ്​വിയെ പെനൽറ്റി ബോക്​സിൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനൽറ്റി ഗോകുലം പാഴാക്കി.

69,73 മിനുറ്റുകളിലെ ഡെന്നി ആന്‍റ്​വിയുടെ ഗോളുകളിൽ ഒ​പ്പമെത്തിയ ഗോകുലത്തിന്​ അതിമധുരമായി 75ാം മിനുറ്റിൽ മിനർവയുടെ അൻവർ അലിയുടെ വക​ സെൽഫ്​ഗോളും ലഭിച്ചു. തുടർന്ന്​ ലഭിച്ച അവസരങ്ങളിൽ നിന്നും വലകുലുക്കാൻ ഗോകുലത്തിനായില്ല. ജനുവരി 20ന്​ ഐസ്വാൾ എഫ്​.സിക്കെതിരെയാണ്​ ഗോകുലത്തിന്‍റെ അടുത്ത മത്സരം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT