Posted On
date_range Updated On
date_range എ.ടി.കെയെ പിടിച്ചുകെട്ടി ഹൈദരാബാദ്
മഡ്ഗാവ്: തുടർവിജയങ്ങൾക്കൊടുവിൽ അടിതെറ്റിയ എ.ടി.കെ മോഹൻ ബഗാന് സമനില. ഹൈദരാബാദ് എഫ്.സിയാണ് റോയ് കൃഷ്ണ, എഡു ഗാർഷ്യ, മൻവീർ സിങ് മുന്നേറ്റത്തെ പ്രതിരോധ വലയിൽ കുരുക്കി 1-1ന് സമനിലയിലാക്കിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷം മൻവിർ സിങ്ങിെൻറ ഗോളിൽ (54ാം മിനിറ്റ്) എ.ടി.കെ മുന്നിലെത്തിയെങ്കിലും അധികം വൈകുംമുമ്പ് ഹൈദരാബാദ് സമനില നേടി. 65ാം മിനിറ്റിൽ ജോവോ വിക്ടറിെൻറ പെനാൽറ്റി ഗോളാണ് ഒരു പോയൻറ് നൽകിയത്. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് പോയൻറ് പട്ടികയിൽ റോക്കറ്റ് വേഗത്തിൽ കുതിച്ച ബഗാൻ നാലാം അങ്കത്തിൽ ജാംഷഡ്പുർ എഫ്.സിയോട് തോൽവി വഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.