Posted On
date_range Updated On
date_range ടോട്ടൻഹാമിനെ മുക്കി ഗണ്ണേഴ്സ്; പട്ടികയിൽ തലപ്പത്ത്
ലണ്ടൻ: പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരു മുഴം മുമ്പെ പന്തെത്തിച്ച് ആഴ്സനൽ. കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന് കടന്നാണ് ഗണ്ണേഴ്സ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് നാലു പോയന്റ് ലീഡ് പിടിച്ചത്. കളിയിൽ മേധാവിത്വം പുലർത്തിയ മൈക്കൽ ആർട്ടേറ്റയുടെ സംഘം 20ാം മിനിറ്റിൽ തോമസ് പാർട്ടിയിലൂടെ മുന്നിലെത്തി.
പെനാൽറ്റി ഗോളാക്കി ഹാരി കെയിൻ ടോട്ടൻഹാമിന് സമനില നൽകിയെങ്കിലും ഗബ്രിയേൽ ജീസസും ഷാകയും ചേർന്ന് ആഴ്സനൽ ജയം ഉറപ്പാക്കുകയായിരുന്നു. ഇന്ന് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.