കാണികൾക്ക് അനുമതി; ജർമൻ ഗാലറി ഉണരുന്നു

മ്യൂണിക്​: ഫ്രാൻസി​െൻറ വഴിയെ, ജർമനിയിലെ ഫുട്​ബാൾ ഗാലറിയിലും കാണികളെത്തുന്നു. പുതിയ സീസണിന്​ ഇൗ വാരാന്ത്യത്തിൽ കിക്കോഫ്​ കുറിക്കു​േമ്പാൾ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പരിമിതമായ തോതിൽ കാണികൾക്ക്​ പ്രവേശനം നൽകാനാണ്​ തീരുമാനം.

16 ഫെഡറൽ സ്​റ്റേറ്റുകളും കാണികളുടെ പ്രവേശനം അംഗീകരിച്ചു. സ്​റ്റേഡിയം ശേഷിയുടെ 20 ശതമാനംവരെ പേർക്ക്​ പ്രവേശനം നൽകാനാണ്​ തീരുമാനം. ആദ്യ ആറാഴ്​ച പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കും. എവേ കാണികൾക്ക്​ പ്രവേശനമുണ്ടാവില്ല.

വെള്ളിയാഴ്​ച രാത്രിയി​ൽ പുതിയ സീസൺ ബുണ്ടസ്​ ലിഗക്ക്​ തുടക്കമാവും. ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്​ - ഷാൾകെയെയും ബൊറൂസിയ ഡോർട്​മുണ്ട്​ - നാട്ടുകാരായ ഗ്ലാഡ്​ബാഹിനെയും ഉദ്​ഘാടന ദിനത്തിൽ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT