യൂറോ കപ്പിലേക്ക് വൻ താരനിരയുമായി ഫ്രഞ്ച് ടീം; എൻഗോളോ കാന്റെ തിരിച്ചെത്തി

യൂറോകപ്പിനുള്ള 25 അംഗ ഫ്രഞ്ച് ടീമിൽ ഇടം പിടിച്ച് മിഡ്ഫീൽഡർ എൻഗോളോ കാന്റെ. 2018ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച 33കാരൻ 2022 ജൂണിന് ശേഷം ഫ്രഞ്ച് ജഴ്സി അണിഞ്ഞിട്ടില്ല. നിലവിൽ സൗദി പ്രോലീഗിൽ അൽ ഇത്തിഹാദിന്റെ താരമാണ് കാന്റെ. ജർമനിൽ നടക്കുന്ന യൂറോ കപ്പിൽ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് തുണയാകുമെന്ന് കോച്ച് ദിദിയർ ദെഷാംപ്സ് പറഞ്ഞു. ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ പി.എസ്.ജിയുടെ 18കാരൻ വാറൻ സയർ എമെരിയും 21കാരൻ ബ്രാഡ്‍ലി ബാർകോളയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ താരം കിലിയൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്മാൻ, ഒലിവർ ജിറൂഡ്, ഒസ്മാനെ ഡെംബലെ, വില്യം സാലിബ തുടങ്ങിയ വൻ താരനിര ടീമിലുണ്ട്.

ടീം: ഗോൾകീപ്പർമാർ -അൽഫോൻസ് അരിയോള, മൈക് മെയ്ഗ്നൻ, ബ്രൈസ് സാംബ.

ഡിഫൻഡർമാർ: ജൊനാഥൻ ക്ലോസ്, ഇബ്രാഹിമ കൊനാട്ടെ, വില്യം സാലിബ, ജൂൾസ് കൂ​ണ്ഡെ, തിയോ ഹെർണാണ്ടസ്, ഫെർലാൻഡ് മെൻഡി, ബെഞ്ചമിൻ പവാർഡ്, ദയോട്ട് ഉപമെകാനോ.

മിഡ്ഫീൽഡർമാർ: എൻഗോളോ കാന്റെ, എഡ്വാർഡോ കമവിംഗ, അഡ്രിയൻ റാബിയോട്ട്, അന്റോണിയോ ഗ്രീസ്മാൻ, ഒറിലിയൻ ഷൗമേനി, വാറൻ സയർ എമരി, യൂസുഫ് ഫൊഫാന.

ഫോർവേഡുമാർ: കിലിയൻ എംബാപ്പെ, ബ്രാഡ്‍ലി ബാർകോള, ഒസ്മാനെ ഡെംബലെ, കിംഗ്സ്‍ലി കോമാൻ, മാർകസ് തുറാം, റണ്ടൽ കോളോ മുവാനി, ഒലിവർ ജിറൂഡ്. 

Tags:    
News Summary - French team with a large number of players for the Euro Cup; N'Golo Kante is back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.