ഫു​ട്ബാ​ളി​നെ കൊ​ള്ള​യ​ടി​ച്ചു; സെ​ന​ഗാ​ളി​നും ഐ​വ​റി കോ​സ്റ്റി​നും നീ​തി ല​ഭി​ച്ചി​ല്ല -​​ദ്രോ​ഗ്ബെ

ടെ​ക്സാ​സ്: ലോ​ക​ക​പ്പി​ൽ ആ​ഫ്രി​ക്ക​ൻ ടീ​മു​ക​ളു​ടെ പു​റ​ത്താ​വ​ലി​ന് വ​ഴി​വെ​ച്ച പെ​നാ​ൽ​റ്റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഐ​വ​റി കോ​സ്റ്റ് മു​ൻ ഇ​തി​ഹാ​സ താ​രം ദി​ദി​യ​ർ ​ദ്രോ​ഗ്ബ. റ​ഫ​റി​യു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളും, വി.​എ.​ആ​റി​ലെ പി​ഴ​വു​ക​ളും അ​പ​മാ​ന​ക​ര​മാ​യെ​ന്ന് ​ദ്രോ​ഗ്ബ തു​റ​ന്ന​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഐ​വ​റി കോ​സ്റ്റ്-​നോ​ർ​വേ, സെ​ന​ഗാ​ൾ-​ബെ​ൽ​ജി​യം മ​ത്സ​ര​ങ്ങ​ളി​ലെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളെ​യാ​ണ് മു​ൻ ചെ​ൽ​സി സൂ​പ്പ​ർ​താ​രം കൂ​ടി​യാ​യ ദ്രോ​ഗ്ബ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​ത്.

​റൗ​ണ്ട് ഓ​ഫ് 32ൽ ​നോ​ർ​വേ-​​ഐ​വ​റി കോ​സ്റ്റ് മ​ത്സ​ര​ത്തി​നി​ടെ മു​ന്നേ​റ്റ നി​ര താ​രം നി​കോ​ള​സ് പെ​പെ​യെ ഫൗ​ൾ ചെ​യ്ത​തി​ന് അ​ർ​ഹ​മാ​യ പെ​നാ​ൽ​റ്റി ല​ഭി​ക്കാ​ത്ത​ത് റ​ഫ​റി​യി​ങ്ങി​ലെ പ​രാ​ജ​യ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ദ്രോ​ഗ്ബ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു നോ​ർ​വീ​ജി​യ​ൻ ബോ​ക്സി​നു​ള്ളി​ൽ പെ​പെ​യെ അ​പ​ക​ട​ക​ര​മാം​വി​ധം ടാ​ക്കി​ൾ ചെ​യ്ത് വീ​ഴ്ത്തി​യ​ത്. ഫൗ​ളി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ അ​പ്പീ​ൽ ന​ട​ത്തി​യെ​ങ്കി​ലും പെ​നാ​ൽ​റ്റി വി​ധി​ക്കാ​നോ, വി.​എ.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​നോ റ​ഫ​റി ത​യാ​റാ​യി​ല്ല. ‘പെ​പെ​ക്കെ​തി​രാ​യ ഫൗ​ൾ പെ​നാ​ൽ​റ്റി വി​ളി​ക്കാ​ത്ത​ത് അ​പ​മാ​ന​ക​ര​മാ​ണ്. വി.​എ.​ആ​ർ പി​ന്നെ​യെ​ന്തി​നാ​ണ്’ -എ​ക്സ് പേ​ജി​ലൂ​ടെ ദ്രോ​​ഗ്ബെ ചോ​ദി​ച്ചു. മ​ത്സ​ര​ത്തി​ൽ 86ാം മി​നി​റ്റി​ൽ എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് നേ​ടി​യ ഗോ​ളി​ലൂ​ടെ നോ​ർ​വേ 2-1ന് ​ജ​യി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഐ​വ​റി കോ​സ്റ്റി​ന്റെ പു​റ​ത്താ​വ​ലി​ന് വ​ഴി​വെ​ച്ച സം​ഭ​വ​ത്തി​ന്റെ വെ​ടി​യും പു​ക​യും അ​ട​ങ്ങും മു​മ്പാ​ണ് സെ​ന​ഗാ​ൾ-​ബെ​ൽ​ജി​യം മ​ത്സ​ര​വും വി​വാ​ദ​ത്തി​ലാ​യ​ത്. എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ങ്ങി​യ ക​ളി​യു​ടെ 125ാം മി​നി​റ്റി​ൽ റ​ഫ​റി വി​ധി​ച്ച പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ സെ​ന​ഗാ​ൾ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ഇ​തി​നെ​യും ദ്രോ​ഗ്ബെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സെ​ന​ഗാ​ളി​നെ​തി​രാ​യ തെ​റ്റാ​യ വി​ധി ഹൃ​ദ​​യ​ഭേ​ദ​ക​മെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ​രാ​മ​ർ​ശം. ‘‘വെ​റു​മൊ​രു ടീ​മി​ന്റെ പു​റ​ത്താ​വ​ല​ല്ല. ഒ​രു രാ​ജ്യ​ത്തി​ന്റെ ത​ന്നെ ഹൃ​ദ​യം ത​ക​രു​ന്ന നി​മി​ഷ​മാ​ണ്. അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളും ക​ഠി​നാ​ധ്വാ​ന​വും വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പു​മാ​ണ് ത​ക​ർ​ത്ത​ത്. വി.​എ.​ആ​ർ ഫു​ട്ബാ​ളി​ന്റെ സം​ര​ക്ഷ​ണ​ത്തി​ന​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ ഫു​ട്ബാ​ളി​ന്റെ സം​ര​ക്ഷ​ണ​ത്തി​ന് വി.​എ.​ആ​ർ ഉ​ണ്ടെ​ന്ന് എ​ന്നോ​ട് പ​റ​യ​രു​ത്. സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ രാ​ജ്യം മു​ഴു​വ​ൻ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ൽ, അ​ത് എ​ന്താ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്?’’ -ദ്രോ​ഗ്ബെ രോ​ഷ​ത്തോ​ടെ ചോ​ദി​ച്ചു.

Tags:    
News Summary - Football was robbed": Didier Drogba Slams Penalty Controversies in World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.