പ്രീക്വാർട്ടർ സ്വപ്നവുമായി സ്പെയിൻ ഇന്ന് ഓസ്ട്രിയയ്‌ക്കെതിരെ

​ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ക​പ്പി​ൽ പ്രീ​ക്വാ​ർ​ട്ട​ർ തേ​ടി ഇ​ന്ന് സ്പെ​യി​ൻ-​ഓ​സ്ട്രി​യ പോ​രാ​ട്ടം. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30ന് ​തു​ട​ങ്ങു​ന്ന മ​ത്സ​രം സ്പെ​യി​നി​ന്റെ കി​രീ​ട​യാ​ത്ര​യു​ടെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കും. 1954ൽ ​മൂ​ന്നാം​സ്ഥാ​നം നേ​ടി ച​രി​ത്രം കു​റി​ച്ച ഓ​സ്ട്രി​യ ശേ​ഷം ഗ്രൂ​പ് റൗ​ണ്ട് ക​ട​ക്കു​ന്ന​തു​പോ​ലും ആ​ദ്യ​മാ​ണ്. തു​ല്യ​ശ​ക്തി​ക​ളു​ടെ പോ​രെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും ഓ​സ്ട്രി​യ​ൻ ബോ​യ്സി​ന്റെ ക​രു​ത്ത് സ്പാ​നി​ഷ് ചെ​മ്പ​ട​ക്ക് ബോ​ധ്യ​മു​ണ്ട്.

ഇ​ക്കു​റി ക്ലീ​ൻ ഷീ​റ്റോ​ടെ‍യാ​ണ് സ്പെ​യി​ൻ റൗ​ണ്ട് ഓ​ഫ് 32ൽ ​ക​ട​ന്നി​രി​ക്കു​ന്ന​ത്. ആ​ദ്യ ക​ളി​യി​ൽ കേ​പ് വെ​ർ​ഡെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യെ​ങ്കി​ലും തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യെ 4-0ത്തി​നും ഉ​റു​ഗ്വാ​യി​യെ 1-0ത്തി​നും തോ​ൽ​പി​ച്ച് ഗ്രൂ​പ് ജേ​താ​ക്ക​ളാ​യി. കൗ​മാ​ര താ​രം ല​മീ​ൻ യ​മാ​ലും മൈ​ക്ക​ൽ ഒ​യാ​ർ​സ​ബാ​ലും മു​ന്നേ​റ്റ​ത്തി​ലു​ള്ള​ത് ലാ ​റോ​ജ​യു​ടെ ആ​ക്ര​മ​ണ​വീ​ര്യം കൂ​ട്ടു​ന്നു. സ്പെ​യി​ൻ നേ​ടി​യ അ​ഞ്ചി​ൽ മൂ​ന്ന് ഗോ​ളി​ലും ഒ​യാ​ർ​സ​ബാ​ൽ സ്പ​ർ​ശ​മു​ണ്ട്. കേ​പ് വെ​ർ​ഡെ​ക്കെ​തി​രെ 19ഉം ​സൗ​ദി​ക്കെ​തി​രെ 45ഉം ​ഉ​റു​ഗ്വാ​യി​ക്കെ​തി​രെ 76ഉം ​മി​നി​റ്റാ​ണ് യ​മാ​ൽ ക​ളി​ച്ച​ത്. ഒ​രു ഗോ​ളും നേ​ടി. റോ​ഡ്രി​യും പെ​ഡ്രി​യും ഫാ​ബി​യാ​ൻ റൂ​യി​സു​മ​ട​ങ്ങു​ന്ന ഒ​ന്നാ​ന്ത​രം മ​ധ്യ​നി​ര​യും സ്പെ​യി​നി​ന് ക​രു​ത്താ​ണ്. ജോ​ർ​ഡ​നെ 3-1ന് ​തോ​ൽ​പി​ച്ച് തു​ട​ങ്ങി​യ ഓ​സ്ട്രി​യ 0-2ന് ​അ​ർ​ജ​ന്റീ​ന​യോ​ട് മു​ട്ടു​മ​ട​ക്കു​ക​യും അ​ൽ​ജീ​രി​യ​യോ​ട് 3-3ന്റെ ​സ​മ​നി​ല​യി​ലാ​വു​ക​യും ചെ​യ്തു. അ​ടി​ച്ച​ത്ര​യും ഗോ​ളു​ക​ൾ വ​ഴ​ങ്ങി‍യു​മാ​ണ് വ​ര​വ്. വെ​റ്റ​റ​ൻ താ​ര​ങ്ങ​ളാ​യ മാ​ർ​സ​ൽ സാ​ബി​റ്റൈ​സ​റി​ലും മാ​ർ​കോ അ​ർ​നാ​റ്റോ​വി​ച്ചി​ലും ചു​റ്റി​പ്പ​റ്റി​യാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ.

കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ മൂ​ന്നു​ത​വ​ണ മാ​ത്ര​മാ​ണ് സ്പെ​യി​നും ഓ​സ്ട്രി​യ​യും മു​ഖാ​മു​ഖം വ​ന്ന​ത്. ര​ണ്ടെ​ണ്ണ​ത്തി​ലും സ്പെ​യി​ൻ ജ​യി​ച്ച​പ്പോ​ൾ ഒ​ന്ന് സ​മ​നി​ല​യി​ലാ​യി. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന 2009ലെ ​മ​ത്സ​ര​ത്തി​ൽ 5-1നാ​യി​രു​ന്നു ചെ​മ്പ​ട​യു​ടെ ജ​യം.

Tags:    
News Summary - Spain vs Austria: La Roja Aim for Quarter-Final Spot in High-Stakes Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.