Posted On
date_range Updated On
date_range യൂറോ കപ്പ്: ഫ്രാൻസും ഇംഗ്ലണ്ടും നെതർലൻഡ്സും ഇന്ന്
ബെർലിൻ: യൂറോ കപ്പ് ഗ്രൂപ് സിയിലും ഡിയിലും ചൊവ്വാഴ്ച അവസാന പോരാട്ടങ്ങൾ. ഡി ഗ്രൂപ്പിൽ നാലു വീതം പോയന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള നെതർലൻഡ്സും ഫ്രാൻസും പ്രീ ക്വാർട്ടർ തേടിയിറങ്ങും. പോളണ്ടാണ് ഫ്രാൻസിന്റെ എതിരാളികൾ. നെതർലൻഡ്സിനെ ഓസ്ട്രിയയും നേരിടും. ഓസ്ട്രിയക്കും മൂന്ന് പോയന്റുള്ളതിനാൽ ഈ കളിയിൽ ജയിക്കുന്നവർക്ക് അനായാസം നോക്കൗട്ടിലെത്താം. ഫ്രഞ്ച്, ഓറഞ്ച് സംഘങ്ങളെ സംബന്ധിച്ച് സമനിലപോലും പ്രീ ക്വാർട്ടറിലേക്ക് വഴിതുറക്കും.
അതേസമയം, ഗ്രൂപ് സിയിൽ ഇംഗ്ലണ്ട് സ്ലൊവീനിയയെയും ഡെന്മാർക് സെർബിയയെയും നേരിടും. നാല് പോയന്റുള്ള ഇംഗ്ലണ്ടിന് മുന്നേറാൻ സമനില മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.