എൻസോ ഫെർണാണ്ടസ്

എൻസോക്ക് പരിക്ക്; അർജന്റീന ടീം വിട്ടു

ബ്വേനസ്ഐയ്റിസ്: വെനിസ്വേലക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ടീമിൽ നിന്നും പുറത്ത്.

രണ്ടാം സൗഹൃദ മത്സരത്തിൽ ബുധനാഴ്ച പുലർച്ചെ പ്യൂട്ടോറികയെ നേരിടാനുള്ള ടീമിൽ നിന്നാണ് എൻസോയെ ഒഴിവാക്കിയത്. പരിക്കു പറ്റിയ താരം തന്റെ ക്ലബായ ചെൽസിക്കൊപ്പം ചേരാൻ ലണ്ടിലേക്ക് മടങ്ങി. വലതു കാൽമുട്ട് സന്ധിയിലെ സിനോവിറ്റ്സുമായി ബന്ധപ്പെട്ടാണ് പരിക്കെന്ന് അർജന്റീന ടീം അറിയിച്ചു. ക്ലബിനൊപ്പം ചേർന്ന ശേഷം തുടർ ചികിത്സക്ക് വിധേയനാകും. ഭാവിയിൽ ഗുരുതരമാകാൻ സാധ്യതയുള്ള പരിക്കായതിനാൽ ആവശ്യമായ വിശ്രമവും ചികിത്സയും പൂർത്തിയാക്കിയ ശേഷമാവും താരം കളത്തിൽ തിരിച്ചെത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച വെനിസ്വേലക്കെതിരായ മത്സരത്തിൽ ​െപ്ലയിങ് ഇലവനിൽ ഇടം നേടിയ താരം 78 മിനിറ്റ് വരെ കളിച്ചിരുന്നു. ബുധനാഴ്ച രാവിലെ 5.30നാണ് അർജന്റീന പ്യൂട്ടോറികയെ നേരിടുന്നത്. 

അതേസമയം, പ്രീമിയർ ലീഗ് മത്സരങ്ങൾ ചൂടു പിടിക്കുന്നതിനിടെ ചെൽകിയുടെ മധ്യനിര കരുത്തിന് തിരിച്ചടിയാവുന്നതാണ് എൻസോയുടെ പരിക്ക്. കോൾ പാമർ, ഡാരിയോ എസുഗോ, ​ആന്ദ്രെ സാന്റോസ് തുടങ്ങിയ താരങ്ങൾ നിലവിൽ പരിക്കിന്റെ പിടിയിലാണ്.

Tags:    
News Summary - Enzo Fernández withdrawn from Argentina squad with knee injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.