കടപ്പാട്​: skysports

കളമുണരുന്നു; ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​, ലാ ലിഗ സീസണിന്​ ഇന്ന്​ കിക്കോഫ്

ലണ്ടൻ: ഇടവേളക്കു ശേഷം ഇംഗ്ലണ്ടിലും സ്​പെയിനിലും വീണ്ടും കിക്കോഫ്​. അടിമുടി നാടകീയത നിറഞ്ഞ 2019-20 സീസൺ സമാപിച്ച്​ ആഴ്​ചകൾ മാത്രമായേ ഉള്ളൂ.

കോവിഡ്​ തീർത്ത മാറ്റങ്ങളെ ഉൾക്കൊണ്ട്​ പുതിയ ലീഗ്​ സീസണിന്​ ഇന്ന്​ വീണ്ടും പന്തുരുണ്ടു തുടങ്ങും. സാമ്പത്തിക പ്രതിസന്ധിയിൽ വൻ കൂടുമാറ്റങ്ങളൊന്നുമില്ല, കാണികൾക്ക്​ ഗാലറിയി​േലക്ക്​ തിരിച്ചുവരാൻ ഇനിയും സമയമായിട്ടില്ല, കോവിഡ്​ പ്രോ​േട്ടാകോൾ എന്ന കെണിയിൽനിന്ന്​ കളിക്കാരും മോചിതരായിട്ടില്ല.

അടച്ചുപൂട്ടിയ അന്തരീക്ഷത്തിലാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​, സ്​പാനിഷ്​ ലാ ലിഗ സീസണുകൾക്ക്​ പന്തുരുണ്ടു തുടങ്ങുന്നത്​.

ഇംഗ്ലണ്ടിൽ കളിമുറുകും

പുതിയ ടീമുകൾ: ലീഡ്​സ്​ യുനൈറ്റഡ്​, വെസ്​റ്റ്​ബ്രോംവിച്, ഫുൾഹാം

ആഴ്​സനൽ

കഴിഞ്ഞ സീസണിൽ ലീഗിൽ എട്ടാമതായിരുന്നെങ്കിലും, എഫ്​.എ കപ്പ്​, കമ്യൂണിറ്റി ഷീൽഡ്​ കിരീടങ്ങളുമായാണ്​ ആഴ്​സനലി​െൻറ നിൽപ്​.

വില്ല്യൻ

ട്രാൻസ്​ഫർ ഇൻ: വില്ല്യൻ (ചെൽസി), സെഡ്രിച്​ സോറസ്​ (സതാംപ്​ടൻ)

ചെൽസി

സീസണിൽ ഏറ്റവും മികച്ച ടീമുമായാണ്​ ചെൽസിയുടെ വരവ്​. ലാംപാർഡി​െൻറ ടീം ട്രാൻസ്​ഫർ സീസണിൽ കാര്യമായ നേട്ടമുണ്ടാക്കി. ട്രാൻസ്​ഫർ ഇൻ: ഹകിം സിയക്​ (അയാക്​സ്​), തിമോ വെർണർ (ലൈപ്​സിഷ്), ബെൻ ചിൽവെൽ (ലെസ്​റ്റർ), തിയാഗോ സിൽവ (പി.എസ്.ജി), കയ്​ ഹാവെറ്റ്​സ്​ (ലെവർകൂസൻ), മലാങ്​ സാർ (നീസ്​).

ലിവർപൂൾ

കിരീടം നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ്​ ​േക്ലാപ്പിന്​ മുന്നിൽ. കോവിഡിന്​ ശേഷം ടീമി​െൻറ പ്രകടനം അത്ര മികച്ചതുമായിരുന്നില്ല.


എതിരാളികൾ ശക്തിപ്പെടുത്തിയതോടെ പുതിയ പ്രശ്​നങ്ങളെ ​േക്ലാപ്​ നേരിടേണ്ടി വരും.

മാഞ്ചസ്​റ്റർ സിറ്റി

കഴിഞ്ഞ സീസണിൽ കിരീടം കൈവിട്ടത്​ മറന്നാണ്​ പെപ്​ ഗ്വാർഡിയോളയുടെ സിറ്റി തിരികെയെത്തുന്നത്​. നതാൻ ആകെ, ഫെറാൻ ടോറസ്​ എന്നിവരെ എത്തിച്ച്​ ടീം ശക്തിപ്പെടുത്തി. ട്രാൻസ്​ഫർ ഇൻ: പാ​േബ്ലാ മൊറിന (യുവൻറസ്​), ഫെറാൻ ടോറസ്​ (വലൻസിയ), നതാൻ ആകെ (ബേൺമൗത്​).

മാഞ്ചസ്​റ്റർ യുനൈറ്റഡ്​

2013ന്​ ശേഷം ഒന്നും ശരിയാവാത്ത യുനൈറ്റഡ് പതുക്കെ​ നിലയുറപ്പിച്ച്​ വരുന്നു. ട്രാൻസ്​ഫർ വിൻഡോയിൽ ഡച്ച്​ യുവതാരം ഡോണി വാൻ ഡി ബീകിനെയെത്തിച്ചത്​ മികച്ച നേട്ടമായി. ട്രാൻസ്​ഫർ ഇൻ: ഡോണി വാൻ ഡി ബീക്​ (അയാക്​സ്​).

തിളക്കം കുറയാതെ ലാ ലിഗ

ലയണൽ മെസ്സി ബാഴ്​സലോണയിൽ തന്നെയുണ്ടെന്ന ആശ്വാസത്തിലാണ്​ സ്​പെയിൻ. റൊണാൾഡ്​ കൂമാനു കീഴിൽ കിരീടം ലക്ഷ്യമിട്ട്​ പുതുസംഘവുമായാണ്​ ബാഴ്​സയുടെ ഒരുക്കം.

ലയണൽ മെസ്സി പരിശീലനത്തിൽ

റാകിടിച്​, ടുറാൻ, അർതർ എന്നിവർ ക്ലബ്​ വിട്ടു. കുടീന്യോ, റഫിന്യ, പ്യാനിച്​, തുടങ്ങിയവർ ബാഴ്​സക്കൊപ്പം ചേർന്നു. എന്നാൽ, ചാമ്പ്യന്മാരായ റയൽ മഡ്രിഡിന്​ പുതിയ കരാറില്ല.

​േലാണിൽ പോയ ഒഡ്രിസോള, ഒഡെഗാർഡ്​ എന്നിവർ തിരികെയെത്തുന്നുണ്ട്​. ​20നേ റയൽ കളത്തിലിറങ്ങൂ. ബാഴ്​സയും അത്​ലറ്റികോ മഡ്രിഡും 27നും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.