'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ ഞാനാണ്'-ക്രിസ്റ്റ്യാനോ റൊണാൾഡോ

പതിറ്റാണ്ടുകളായി ഫുട്ബാൾ ലോകത്ത് ഏറ്റവും കൂടുതൽ നിലനിൽക്കുന്ന തർക്കമാണ് ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്നതുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് താനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കളിക്കാരനാണ് റൊണാൾഡോ. മെസ്സിയെക്കാൾ മികച്ചത് താനാണെന്ന് റൊണാൾഡോ വാദിക്കാറുണ്ട്. റെക്കോഡുകൾ നോക്കിയാൽ ഏറെക്കുറെ മെസ്സി റൊണാൾഡോയെ പല കാര്യത്തിലും കടത്തിവെട്ടുന്നുണ്ടെങ്കിലും റൊണാൾഡോയാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ഇപ്പോഴിതാ മെസ്സിയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ടാകുമെന്നും അത് ഞാൻ ബഹുമാനിക്കുന്നെന്നും പറയുകയാണ് റൊണാൾഡോ. എന്നാൽ ഫുട്ബാളിലെ പൂർണമായ താരം താനാണെന്ന് റോണോ അടിവരയിട്ട് പറഞ്ഞു.

"എനിക്ക് തോന്നുന്നു ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണ്ണനായ ഫുട്ബാൾ കളിക്കാരൻ ഞാനാണെന്നാണ്. ആളുകൾക്ക് മെസ്സി, മറഡോണ, പെലെ എന്നിവരെ ഇഷ്ടപ്പെടാം, ഞാൻ അതിനെ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ ഏറ്റവും പൂർണ്ണനായ കളിക്കാരനാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഞാൻ. ഫുട്ബാളിന്‍റെ ചരിത്രത്തിൽ എന്നെക്കാൾ മികച്ച ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല, എന്റെ ഹൃദയം തട്ടിയുള്ള സത്യമാണ് ഞാൻ പറയുന്നത്,' അടുത്തിടെ നടന്ന അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.

15 വർഷത്തോളം എതിരാളികളായിട്ടും മെസ്സിയുമായി ഒരു മോശം ബന്ധവും ഉണ്ടായിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു. '15 വർഷത്തോളം എതിരാളികളായിട്ടും ഞങ്ങൾ തമ്മിൽ ഒരു മോശം ബന്ധമുണ്ടായിട്ടില്ല. ഞങ്ങൾ വളരെ നന്നായാണ് മുന്നോട്ട് പോയത്. ഞാൻ അവന് ഇംഗ്ലീഷ് ട്രാൻസ്ലേറ്റ് ചെയ്ത് കൊടുത്തത് എനിക്ക് ഓർമയുണ്ട്. അത് നല്ല തമാശയായിരുന്നു. അവൻ അവന്‍റെ ക്ലബ്ബിന് വേണ്ടി നിലകൊണ്ടു, ഞാൻ എന്‍റെയും.

എനിക്ക് തോന്നുന്നും ഞങ്ങൾ തമ്മിൽ ഫീഡ്ബാക്ക് പങ്കിട്ടിരുന്നു എന്നാണ്. അവന് എല്ലം കളിക്കും എന്ന് തോന്നുന്ന വർഷങ്ങളുണ്ടായിട്ടുണ്ട്. അതുപോലെ എനിക്കും. ആരോഗ്യകരമായ മത്സരമായിരുന്നു അത്,' റോണോ കൂട്ടിച്ചേർത്തു.

ഫുട്ബാളിൽ താൻ എന്തും ചെയ്യുമെന്നും. ഹെഡർ, ഫ്രീകിക്ക്, ഇടത്-വലത് കാൽ വെച്ചുള്ള ഷൂട്ട്, ശക്തി, എല്ലാം തനിക്കുണ്ടെന്നും റോണോ പറഞ്ഞു.

Tags:    
News Summary - cristiano ronaldo says he is most complete footballer of all time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.