ശുഭ്മാൻ ഗിൽ (ചിത്രം:1 ), ഇന്ത്യൻ ടീം ഡൽഹിയിൽ എത്തിയപ്പോൾ (ചിത്രം:2 )
Posted On
date_range Updated On
date_range ഗില്ലില്ലാതെ ഇന്ത്യൻ ടീം ഡൽഹിയിൽ
ന്യൂഡൽഹി: ഓപണർ ശുഭ്മൻ ഗിൽ ചെന്നൈയിൽ ചികിത്സയിൽ തുടരവെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഡൽഹിയിലെത്തി. ബുധനാഴ്ച നടക്കുന്ന അഫ്ഗാനിസ്താനെതിരായ മത്സരത്തിനാണ് ടീം തലസ്ഥാനത്ത് പറന്നിറങ്ങിയത്. അഫ്ഗാനെതിരെയും ഗിൽ കളിക്കില്ലെന്ന് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കി. മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ഗിൽ ചെന്നൈയിൽ തുടരുമെന്ന് അറിയിച്ച അധികൃതർ രോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. അതേസമയം, ഗിൽ ഡെങ്കിപ്പനി ബാധിതനാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.