ലോകകപ്പ് ഫൈനലിനിടെ ഫലസ്തീൻ ഐക്യദാർഢ്യവുമായി യുവാവ് ഗ്രൗണ്ടിലിറങ്ങി

അഹമ്മദാബാദ്: ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ ഫലസ്തീൻ ഐക്യദാർഢ്യവുമായി യുവാവ് ഗ്രൗണ്ടിലിറങ്ങി. ഫ്രീ ഫലസ്തീൻ എന്നെഴുതിയ വെള്ള ടീഷർട്ടും ചുവന്ന ഷോർട്ട്സും ധരിച്ച യുവാവ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ സുരക്ഷാവേലി ചാടിക്കടന്ന് ക്രിസീലുണ്ടായിരുന്ന വിരാട് കോഹ്ലിയുടെ അടുത്തെത്തുകയായിരുന്നു.

ഫലസ്തീൻ പതാകയുടെ കൊണ്ടുള്ള മാസ്ക് ധരിച്ച യുവാവ് കോഹ്ലിയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി കൊണ്ടുപോയി.   


ഇന്ത്യൻ ഇന്നിങ്സിന്റെ 14ാം ഓവറിലാണ് സംഭവം. തത്സമയ ടെലികാസ്റ്റുകളിൽ ഈ നിമിഷം കാണിച്ചില്ല, എന്നാൽ ഒന്നിലധികം വാർത്താ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലും ചിത്രങ്ങൾ പുറത്തുവന്നു.

അതേസമയം, വൻ സുരക്ഷ പാളിച്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. വി.ഐ.പി ഏരിയയിലേക്ക് പ്രവേശിച്ച യുവാവ് നേരത്തെ വൻ സുരക്ഷാ സന്നാഹം നിലനിൽക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ മധ്യത്തിലേക്ക് ഓടിക്കയറാൻ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. 

Tags:    
News Summary - Man wearing 'Free Palestine' t-shirt invades pitch during World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.