ലോകകപ്പ് റൺവേട്ടയിൽ കോഹ്‍ലി രണ്ടാമത്; മുന്നിൽ സചിൻ മാത്രം

അഹ്മദാബാദ്: ഏകദിന ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരിൽ വിരാട് കോഹ്‍ലി രണ്ടാമത്. ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് രണ്ടാമതെത്തിയത്. 42 ഇന്നിങ്സുകളിൽ 1743 റൺസായിരുന്നു പോണ്ടിങ്ങിന്റെ സമ്പാദ്യം. 37ാം ഇന്നിങ്സിൽ ഇത് മറികടന്ന കോഹ്‍ലി ഇതുവരെ 1792 റൺസാണ് നേടിയത്.

ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്‍ലിക്ക് മുമ്പിലുള്ളത്. 44 ഇന്നിങ്സുകളിൽനിന്നായി 2278 റൺസാണ് സചിൻ നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് റൺവേട്ടക്കാരിൽ നാലാമത്. 28 മത്സരങ്ങളിൽ 1560 റൺസാണ് രോഹിതിന്റെ സമ്പാദ്യം. 1532 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാര അഞ്ചാമതും 1527 റൺസ് നേടിയ ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആറാമതുമാണ്.

ഈ ലോകകപ്പിൽ 11 മത്സരങ്ങളിൽനിന്നായി 96.62 റൺസ് ശരാശരിയിൽ 765 റൺസാണ് കോഹ്‍ലി അടിച്ചുകൂട്ടിയത്. രണ്ട് ലോകകപ്പുകളില്‍ അഞ്ച് തവണ തുടര്‍ച്ചയായി 50ലധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കോഹ്‍ലി സ്വന്തമാക്കി. ഒപ്പം ഒരു ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലും 50ലധികം റണ്‍സ് നേടുന്ന ഏഴാമത്തെ താരമാവാനും കോഹ്‍ലിക്കായി.


Tags:    
News Summary - Kohli second in World Cup run chase; Only Sachin is ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.