മ​ല​ബാ​ര്‍ സ്‌​പോ​ര്‍ട്‌​സ് ആ​ൻ​ഡ്​​ റി​ക്രി​യേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി ക​രാ​ർ ഒ​പ്പി​ടു​ന്ന ച​ട​ങ്ങി​ൽ അ​ര്‍ജ​ന്‍റീ​നോ​സ് ജൂ​നി​യേ​ഴ്‌​സ്

വൈ​സ് പ്ര​സി​ഡ​ന്റ്​ ഹാ​വി​യ​ര്‍ പെ​ഡ​ര്‍സോ​ളി​യെ​യും ക്ല​ബ്​ ബോ​ർ​ഡ്​

അം​ഗം കെ​വി​ൻ ഫ്രെ​യി​ന്‍റി​നെ​യും ആ​ദ​രി​ച്ച​പ്പോ​ൾ

വരുന്നു, മലബാർ ചലഞ്ചേഴ്​സ്

കോ​ഴി​ക്കോ​ട്: അ​ർ​ജ​ന്‍റീ​ന​യി​ലെ പ്ര​മു​ഖ ഫു​ട്​​ബാ​ൾ ക്ല​ബാ​യ അ​ര്‍ജ​ന്‍റീ​നോ​സ് ജൂ​നി​യേ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ച്​ കോ​ഴി​ക്കോ​ട്ട്​ 'മ​ല​ബാ​ർ ച​ല​ഞ്ചേ​ഴ്​​സ്​ ഫു​ട്​​ബാ​ൾ ക്ല​ബ്​' എ​ന്ന​പേ​രി​ൽ പു​തി​യ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ൾ ക്ല​ബ്​ വ​രു​ന്നു. ഉ​ട​ൻ തു​ട​ങ്ങാ​നി​രി​ക്കു​ന്ന മ​ല​ബാ​ര്‍ സ്‌​പോ​ര്‍ട്‌​സ് ആ​ൻ​ഡ്​ റി​ക്രി​യേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​നാ(​എം.​എ​സ്.​ആ​ർ.​എ​ഫ്)​ണ്​ ക്ല​ബി​ന്​ പി​ന്നി​ൽ. ക്ല​ബ്​ സ്ഥാ​പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി സെ​പ്റ്റം​ബ​റി​ല്‍ ഫു​ട്‌​ബാ​ള്‍ അ​ക്കാ​ദ​മി കോ​ഴി​ക്കോ​ട്ട് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച്​ എം.​എ​സ്.​ആ​ർ.​എ​ഫും അ​ർ​​ജ​ന്‍റീ​നോ​സും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു യ​ഥാ​ര്‍ഥ പ്ര​ഫ​ഷ​ന​ല്‍ സീ​നി​യ​ര്‍ ടീം ​രൂ​പ​വ​ത്ക​രി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് എം.​എ​സ്.​ആ​ർ.​എ​ഫ് ചെ​യ​ര്‍മാ​ന്‍ ബി. ​വി​ജ​യ​ന്‍ പ​റ​ഞ്ഞു. അ​ര്‍ജ​ന്‍റീ​നോ​സ് ജൂ​നി​യേ​ഴ്‌​സ് വൈ​സ് പ്ര​സി​ഡ​ന്റ്​ ഹാ​വി​യ​ര്‍ പെ​ഡ​ര്‍സോ​ളി​യും എം.​എ​സ്.​ആ​ർ.​എ​ഫ്ചെ​യ​ര്‍മാ​നും മു​ന്‍ ഗോ​വ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ബി. ​വി​ജ​യ​നു​മാ​ണ്​ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഫു​ട്​​ബാ​ളി​ന്​ വ​ള​രാ​ൻ ഏ​റെ അ​വ​സ​ര​മു​ണ്ടെ​ന്ന്​ പെ​ഡ​ര്‍സോ​ളി പ​റ​ഞ്ഞു.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന കി​രീ​ടം നേ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കേ​ര​ള​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​ക്ക്​ ഇ​ത്ര​യും ആ​രാ​ധ​ക​രു​ണ്ടെ​ന്ന​ത്​ ത​ന്നെ ​അ​ത്​​ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍ ഇ​ന്ത്യ​ന്‍ ഇ​ന്റ​ർ​നാ​ഷ​ന​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ വി​ക്ട​ര്‍ മ​ഞ്ഞി​ല, എം.​എ​സ്.​ആ​ർ.​എ​ഫ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ മു​ന്‍ ത​മി​ഴ്‌​നാ​ട് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സ്‌​ക​ന്ദ​ന്‍ കൃ​ഷ്ണ​ന്‍, മു​ന്‍ ഇ​ന്‍കം ടാ​ക്‌​സ് ക​മീ​ഷ​ണ​ര്‍ പോ​ള്‍ ജോ​ർ​ജ് , മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നും ഗോ​ള്‍ കീ​പ്പ​റും നി​ല​വി​ല്‍ ഗോ​വ ഫു​ട്ബാ​ള്‍ ഡെ​വ​ല​പ്മെ​ന്റ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ എ​സ്. ബ്ര​ഹ്മാ​ന​ന്ദ്​ , ചെ​ന്നൈ അ​വ​ലോ​ണ്‍ ടെ​ക്‌​നോ​ള​ജീ​സ് സി.​എം.​ഡി ഇ​മ്പി​ച്ച​ഹ​മ്മ​ദ്, ഡോ. ​മ​നോ​ജ് കാ​ളൂ​ര്‍, ‌വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്‍ ജോ. ​സെ​ക്ര​ട്ട​റി​യും എം.​എ​സ്.​ആ​ർ.​എ​ഫ് എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ജീ​വ് ബാ​ബു കു​റു​പ്പ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - Coming up, Malabar Challengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.