'ഡാനിഷ്​ പടക്കായി ആർപ്പുവിളിക്കാൻ ഇനി ഞാനുമുണ്ടാകും'; ആശുപത്രിക്കിടക്കയിൽ നിന്ന്​ എറിക്​സൺ പറയുന്നു

കോപൻഹാഗൻ: കായിക​പ്രേമികൾക്കൊരു ആശ്വാസ വാർത്ത. യൂറോ കപ്പ്​ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞ്​ വീണ ഡെൻമാർക്ക്​ ഫുട്​ബാളർ ക്രിസ്റ്റ്യൻ എറിക്​സൺ തന്‍റെ ആരോഗ്യ നിലയെ കുറിച്ച്​ വിശദീകരിക്കാൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

ആശുപത്രിക്കിടയിൽ നിന്നുള്ള ഒരു സെൽഫി 29കാരൻ ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലോകത്തെമ്പാട്​ നിന്നും തനിക്കായി പ്രാർഥിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്​ത ആരാധകർക്ക്​ നന്ദിയർപ്പിച്ച താരം സുഖമായിരിക്കുന്നു​െവന്ന്​ അറിയിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിൽ ഇനി ചില പരിശോധനകൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ​െവന്നും എറിക്​സൺ പറഞ്ഞു.

'ഹലോ...ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിങ്ങളയച്ച സന്ദേശങ്ങൾക്ക്​ നന്ദി. ഞാനും എന്‍റെ കുടുംബവും ആ സന്ദേശങ്ങളെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഇനിയും ചില പരിശോധനകൾക്ക് കൂടി വിധേയമാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആർപ്പുവിളിക്കാൻ ഞാനുമുണ്ടാകും'-എറിക്​സൺ ഇൻസ്​​റ്റഗ്രാമിൽ എഴുതി.

കോപൻഹാഗനിലെ പാർകൻ സ്​റ്റേഡിയത്തിൽ ഫിൻലാൻഡിനെതിരായ മത്സരം ഒന്നാംപകുതിക്കു പിരിയാൻ മൂന്നു മിനിറ്റ്​ ശേഷിക്കെയാണ്​ ​എറിക്​സൺ കുഴഞ്ഞുവീണത്​. പെനാൽറ്റി ഏരിയയിൽനിന്ന്​ ഓടിവന്ന്​ ത്രോ​ബാൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു എറിക്​സന്‍റെ വീഴ്​ച. മൈതാനത്ത്​ പ്രാഥമിക ചികിത്സ നൽകിയ ശേഷം താരത്തെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ്​ എറിക്​സൺ കൂടി താൽപര്യമറിയിച്ചതനുസരിച്ച്​ പുനരാരംഭിച്ച കളി ഡെൻമാർക്​ തോറ്റിരുന്നു.

Tags:    
News Summary - Christian Eriksen thanks fans says 'I feel okay' on instagram post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.