ഐ.എസ്​.എൽ: ചെ​​ന്നൈ ത​ല​പ്പ​ത്ത്​

വാ​സ്​​കോ: തു​ട​ർ​ച്ച​യാ​യ ര​ണ്ടു ജ​യ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ​നി​ല വ​ഴ​ങ്ങി​യെ​ങ്കി​ലും ചെ​ന്നൈ​യി​ൻ എ​ഫ്.​സി ഐ.​എ​സ്.​എ​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി. ഈ​സ്​​റ്റ്​ ബം​ഗാ​ളി​നോ​ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ചാ​ണ്​ ചെ​ന്നൈ​യി​ൻ മൂ​ന്നു ക​ളി​ക​ളി​ൽ ഏ​ഴു പോ​യ​ൻ​റു​മാ​യി ത​ല​പ്പ​ത്തെ​ത്തി​യ​ത്. ആ​റു പോ​യ​ൻ​റ്​ വീ​ത​മു​ള്ള മും​ബൈ സി​റ്റി, ഒ​ഡി​ഷ, എ.​ടി.​കെ ടീ​മു​ക​ളാ​ണ്​ തു​ട​ർ​സ്ഥാ​ന​ങ്ങ​ളി​ൽ. ഈ​സ്​​റ്റ്​ ബം​ഗാ​ൾ ര​ണ്ടു പോ​യ​ൻ​റു​മാ​യി ഒ​മ്പ​താ​മ​താ​ണ്.

ഇ​തു​വ​രെ ജ​യം ക​ണ്ടി​ട്ടി​ല്ലാ​ത്ത ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​രെ ജ​യം ല​ക്ഷ്യ​മി​​ട്ടെ​ത്തി​യ ചെ​ന്നൈ​യി​ന്​ ഫി​നി​ഷി​ങ്ങി​ലെ പാ​ളി​ച്ച​ക​ളാ​ണ്​ വി​ന​യാ​യ​ത്. മു​ൻ​നി​ര​യി​ൽ മി​ർ​ലാ​ൻ മു​ർ​സേ​വും റ​ഹീം അ​ലി​യും ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്​​തെ​യും നി​റം​മ​ങ്ങി​യ​തോ​ടെ ഗോ​ളു​ക​ൾ വ​ന്നി​ല്ല. 

Tags:    
News Summary - Chennaiyin FC Held to Goalless Draw by SC East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT