അർജന്റീന താരം എൻസോ ഫെർണാണ്ടസിനെ ​1000 കോടി നൽകി ടീമിലെത്തിക്കാൻ ചെൽസി

ഖത്തറിൽ അർജന്റീനയെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്ന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസി​നെ റെക്കോഡ് തുകക്ക് സ്വന്തമാക്കാൻ ചെൽസി. ഇംഗ്ലീഷ് ലീഗിലെ ഉയർന്ന തുകയായ 12 കോടി യൂറോ (1062 കോടി രൂപ) നൽകി ബെൻഫിക്ക താരത്തെ സ്വന്തമാക്കാനാണ് ശ്രമം. ആസ്റ്റൺ വില്ലയിൽനിന്ന് 10 കോടി പൗണ്ട് (1008 കോടി രൂപ) നൽകി ജാക് ഗ്രീലിഷിനെ മാഞ്ചസ്റ്റർ സിറ്റി 2021ൽ സ്വന്തമാക്കിയതാണ് നിലവി​ലെ റെക്കോഡ്.

ഖത്തർ ലോകകപ്പിന്റെ യുവതാരമായിരുന്നു എൻസോ ഫെർണാണ്ടസ്. മുമ്പും താരത്തെ നീലക്കുപ്പായത്തിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ബെൻഫിക്ക വിട്ടുനിന്നു. അതിനെക്കാൾ ഉയർന്ന തുക വാഗ്ദാനം ചെയ്താണ് ഇത്തവണ നീക്കം സജീവമാക്കിയത്.

കഴിഞ്ഞ ആഗസ്റ്റിലാണ് ചെറിയ തുകക്ക് ഫെർണാണ്ടസ് അർജന്റീനയിലെ റിവർ ​േപ്ലറ്റ് ക്ലബിൽനിന്ന് ബെൻഫിക്കക്കൊപ്പം ചേർന്നത്. 29 കളികളിൽ നാലു ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. അതിന്റെ പത്തിരട്ടിയോളം നൽകാമെന്നു പറഞ്ഞാണ് വീണ്ടും താരത്തിനായി വലവീശുന്നത്.

ലോകകപ്പ് ഗ്രൂപ് ഘട്ടത്തിൽ മെക്സിക്കോക്കെതിരെ എൻസോ ഗോൾ നേടിയിരുന്നു. മെസ്സിയും അൽവാരസും മുൻനിരയിലുള്ള ടീമിന് പന്തെത്തിച്ചുനൽകുന്നതിലെ മിടുക്കാണ് ശ്ര​ദ്ധിക്കപ്പെട്ടത്.

വൻ താരനിരയെയാണ് ചെൽസി പുതിയ സീസണിൽ സ്വന്തമാക്കിയത്. തോൽവിത്തുടർച്ചയുമായി കിതക്കുന്ന ടീമിനെ കരകയറ്റാൻ പുതിയ നിരക്കാകുമോയെന്ന് ഇനി കാത്തിരുന്നു കാണാം.

നോനി മദുവേകെ, മിഖായിലോ മുദ്രിക്, ഡാട്രോ ഫൊഫാന, ആൻഡ്രേ സാന്റോസ്, ബിനോയ്റ്റ് ബാദിയാഷിൽ, മാലോ ഗുസ്റ്റോ എന്നിവരെ സ്ഥിരമായും യൊആവൊ ഫെലിക്സിനും വായ്പാടിസ്ഥാനത്തിലും സ്വന്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Chelsea bid £105.6m for Enzo Fernandez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.