ബെൽജിയം മുൻ ഫുട്ബാൾ താരം സെഡ്രിക് റൂസ്സൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുൻ ബെൽജിയം താരവും പ്രീമിയർ ലീഗ് ക്ലബ് വൂൾവ്സിന്‍റെ സ്ട്രൈക്കറുമായിരുന്ന സെഡ്രിക് റൂസ്സൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 45 വയസ്സായിരുന്നു. വിഖ്യാത ഐറിഷ് താരം റോബീ കീനോടൊപ്പം ഇംഗ്ലീഷ് രണ്ടാംനിര ക്ലബായ കൊവൻട്രിയിൽ കളിച്ചിട്ടുണ്ട്. 2001ൽ വൂൾവ്സിലെത്തിയ താരം, 18 മാസം ക്ലബിൽ തുടർന്ന്.

പിന്നീട് ബെൽജിയത്തിലെ മോൺസ് ക്ലബിലേക്ക് മടങ്ങി. ഞങ്ങളുടെ ഇതിഹാസ താരവും അംബാസഡറുമായ സെഡ്രിക് റൂസ്സൽ വിടവാങ്ങിയതായി മോൺസ് ക്ലബ് പത്രക്കുറിപ്പിൽ അറിയിച്ചു. ബെൽജിയത്തിലെ വിവിധ ക്ലബുകൾക്കായും റഷ്യ, നെതർലൻഡസ്, ഇറ്റലി ക്ലബുകൾക്കായും താരം പന്തുതട്ടിയിട്ടുണ്ട്. മോൺസ് നഗരത്തിലെ ഒരു വാണിജ്യകേന്ദ്രത്തിൽ ഇരിക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്.

താരത്തിന് ഉടൻ തന്നെ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മുന്നേറ്റതാരമായിരുന്ന റൂസ്സൽ 2003ലാണ് ആദ്യമായി ബെൽജിയത്തിനായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. പിന്നീട് രണ്ടു തവണം കൂടി കളത്തിലിറങ്ങി.

Tags:    
News Summary - Cedric Roussel: Ex-Coventry and Wolves striker dies aged 45

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.