Posted On
date_range Updated On
date_range ഹോഫെൻഹെയിമിനോട് തോൽവി; ബയേണിന് രണ്ടാം സ്ഥാനവുമില്ല
മ്യൂണിക്: ഹോഫെൻഹെയിമിനോട് അവരുടെ തട്ടകത്തിൽ 4-2ന് തോറ്റ ബയേൺ മ്യൂണിക് ഇക്കുറി ബുണ്ടസ് ലിഗ സീസൺ മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു. ബയേണിന്റെ കുത്തക തകർത്ത് നേരത്തേ ബയേർ ലെവർകുസെൻ ചാമ്പ്യന്മാരായിരുന്നു.
അവസാന കളിയിൽ ജയിച്ചാൽ രണ്ടാംസ്ഥാനത്തെത്താമായിരുന്നു ഇവർക്ക്. ആദ്യ ആറ് മിനിറ്റിനകം രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ബയേൺ തോൽവി വഴങ്ങിയത്. ഹോഫെൻഹെയിമിനായി ആന്ദ്രെ ക്രമാറിക് ഹാട്രിക് നേടി. ബയേർ (90), സ്റ്റട്ട്ഗാർട്ട് (73), ബയേൺ (72) എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.