Posted On
date_range Updated On
date_range ഒന്നര മാസത്തിനു ശേഷം ബംഗളൂരു ഒരു കളി ജയിച്ചു
വാസ്കോ: തോൽവിയും സമനിലയുമായി നാണംകെട്ട എട്ടു മത്സരങ്ങൾക്കൊടുവിൽ ബംഗളൂരു എഫ്.സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 2-0ത്തിന് കീഴടക്കിയാണ് ഒന്നര മാസത്തിനു ശേഷം ബംഗളൂരു ഒരു കളി ജയിച്ചത്. സുനിൽ ഛേത്രിയും ക്ലീറ്റൻ സിൽവയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഈസ്റ്റ് ബംഗാളിനെ വരിഞ്ഞുകെട്ടിയ മുൻ ചാമ്പ്യന്മാർ ആദ്യ പകുതിയിൽ പിറന്ന ഗോളിലാണ് കളി ജയിച്ചത്.
ക്ലീറ്റൻ സിൽവ 11ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. 45ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോളി ദേബ്ജിത് മജുംദാറിെൻറ സെൽഫാണ് രണ്ടാം ഗോളായത്. ഇതോടെ 15 മത്സരങ്ങളിൽ നിന്നും 18 പോയന്റുമായി ടീം ആറാം സ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.