യുവേഫ നേഷൻസ്​ ലീഗ്​: ഇംഗ്ലണ്ടിന്​ പുറത്തേക്ക്​​ വഴി കാണിച്ച്​ ബെൽജിയം

ഇംഗ്ലണ്ടി​െൻറ യുവേഫ നേഷൻസ്​ ലീഗ്​ പ്രതീക്ഷകൾ അസ്​തമിച്ചു. ഞായറാഴ്​ച നടന്ന മത്സരത്തിൽ ബെൽജിയത്തിനെതിരെ 2-0ന്​ തോറ്റതോടെയാണ്​ ഇംഗ്ലണ്ട്​ ഫൈനൽസ്​ കാണാതെ പുറത്തായത്​. ബെൽജിയത്തിനായി യൂറി ടെയ്‍ല്മാൻസ്, ഡ്രൈസ് മെർട്ടെൻസ് എന്നിവർ ലക്ഷ്യം കണ്ടു.

തുടർച്ചയായ രണ്ടാം തോൽവിയോടെ ലീഗ്​ 'എ' ഗ്രൂപ്പ്​ രണ്ടിൽ ഇംഗ്ലണ്ട് മൂന്നാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ 12 പോയൻറുമായി ബെൽജിയമാണ്​ ഒന്നാമത്​. 10 പോയൻറുമായി ഡെൻമാർക്ക്​ രണ്ടാം സ്​ഥാനത്തേക്ക്​ കയറിയ​േപ്പാൾ ഏഴുപോയൻറ്​ മാത്രമുള്ള ഇംഗ്ലണ്ട്​ മൂന്നാമതായി.

ഞായറാഴ്​ച ഡെൻമാർക്ക്​ 2-1ന്​ ഐസ്​ലൻഡിനെ തോൽപിച്ചിരുന്നു. ഒരു​ മത്സരം മാത്രമാണ്​ ഇനി അവശേഷിക്കുന്നത്​. ​ഡെൻമാർക്കി​െൻറ ജയത്തോടെ അവർക്കെതിരെ ബുധനാഴ്​ച നടക്കുന്ന മത്സരത്തിൽ ഒരുപോയൻറ്​ നേടിയാൽ മാത്രമേ ബെൽജിയത്തിന്​ ഫൈനൽസിലെത്താനാകൂ.

മറ്റ്​ മത്സരങ്ങളിൽ നെതർലാൻഡ്​സ്​ 3-1ന്​ ബോസ്​നിയയെ തോൽപിച്ചു. ഓറഞ്ച്​ പടക്കായി ജോർജിന്യോ വിനാൽഡം രണ്ടുഗോൾ നേടി. മറ്റൊരു മത്സരത്തിൽ ഇറ്റലി 2-0ത്തിന്​ പോളണ്ടിനെ തോൽപിച്ചു.

ഇതോടെ ഗ്രൂപ്പ്​ 'എ' ഒന്നിൽ നെതർലൻഡ്​സിനെ മറികടന്ന്​ ഇറ്റലി ഒന്നാമൻമാരായി. ഇതോടെ അടുത്ത ഒക്​ടോബറിൽ നടക്കുന്ന ഫൈനൽസിന്​ ഇറ്റലി യോഗ്യത നേടി. റഷ്യക്കെതിരെ 3-2നായിരുന്നു തുർക്കിയുടെ വിജയം.

Tags:    
News Summary - Belgium End England Nations League Hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.