ബ്ലാസ്​റ്റേഴ്​സിൻെറ സ്വന്തം ജിങ്കാൻ ഇനി എ.ടി.കെ മോഹൻ ബഗാൻ ജഴ്​സിയിൽ

കൊൽക്കത്ത: കേരള ബ്ലാസ്​റ്റേഴ്​സിൻെറ മുൻ നായകനും ഇന്ത്യൻ ഫുട്​ബാൾ ടീമിൻെറ പ്രതിരോധത്തിലെ കുന്തമുനയുമായ സന്ദേശ്​ ജിങ്കാൻ ഇന്ത്യൻ സൂപ്പർ ലീഗിൻെറ അടുത്ത സീസണിൽ എ.ടി.കെ മോഹൻ ബഗാനായി പന്തു തട്ടും. അഞ്ചു വർഷത്തേക്ക്​ ക്ലബുമായി കരാർ ഒപ്പിട്ട വിവരം ശനിയാഴ്​ചയാണ്​ താരം ഔദ്യോഗികമായി പുറത്തുവിട്ടത്​.

രണ്ടുവർഷം ബാക്കി നിൽക്കേയാണ്​ 27കാരവനായ ജിങ്കാൻ ഈ വർഷം ​മേയിൽ ബ്ലാസ്​റ്റേഴ്​സ്​ വിട്ടത്​. കഴിഞ്ഞ ആറു സീസണുകളിലായി ​ബ്ലാസ്​റ്റേഴ്​സിൻെറ പ്രതിരോധക്കോട്ട കാത്ത ജിങ്കാൻ വിദേശത്തേക്ക്​ പറക്കുമെന്ന്​ റിപോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോവിഡ്​ വ്യാപനം കാരണം മോഹം പൂവണിഞ്ഞില്ല.

നാലു സീസണിൽ മഞ്ഞപ്പടയുടെ നായകൻ കൂടിയായിരുന്ന ജിങ്കാൻ 78 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു. 2014ൽ ഐ.എസ്​.എല്ലിലെ എമർജിങ്​ പ്ലെയർ പുരസ്​കാരത്തിനുടമയായിരുന്നു ജിങ്കാൻ.

അതേ വർഷം അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻെറ എമർജിങ്​ പ്ലെയർ പുരസ്​കാരവും തേടിയെത്തി. തുടർന്നങ്ങോട്ട്​ ഇന്ത്യൻ ടീമിൻെറ നീല ജഴ്​സിയിൽ സ്​ഥിര സാന്നിധ്യമായി മാറിയ ജിങ്കാ​ന്​ അർജുന അവാർഡും സ്വന്തമാക്കാനായി.

ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, മുംബൈ സിറ്റി എഫ്‌.സി, ഒഡീഷ എഫ്.സി, മുംബൈ എഫ്​.സി എന്നീ ടീമുകളുടെ കനത്ത വെല്ലുവിളി മറികടന്നാണ്​ എ.ടി.കെ ബഗാൻ താരത്തെ സ്വന്തം കൂടാരത്തിലെത്തിച്ചത്​.

Tags:    
News Summary - ATK Mohun Bagan complete signing of Sandesh Jhingan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT