ഏഷ്യയിലെ മുന്‍നിര രാജ്യങ്ങളുടെ നിരാശാജനകമായ പ്രകടനത്തോടെയായിരുന്നു ഇക്കഴിഞ്ഞ 23-ാമത് ലോകകപ്പ് കൊടിയിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഒമ്പത് ഏഷ്യൻ രാജ്യങ്ങള്‍ യോഗ്യത നേടിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ പോലും കടക്കാനാവാതെയാണ് മുഴുവന്‍ ടീമുകളും കളം വിട്ടത്.
2002ല്‍ ദക്ഷിണ കൊറിയ സെമിഫൈനലിലെത്തിയതാണ് ഒരു ഏഷ്യന്‍ രാജ്യത്തിന്റെ മികച്ച നേട്ടം. എന്നാല്‍ ഇതിന് ശേഷം 2014 ൽ ഒഴികെ എല്ലാ ലോകകപ്പുകളിലും പ്രീക്വാര്‍ട്ടര്‍ പ്രാതിനിധ്യമെങ്കിലും ഉണ്ടായിട്ടുണ്ട്. 1966-ല്‍ നോര്‍ത്ത് കൊറിയ ക്വാര്‍ട്ടറിലെത്തിട്ടുണ്ട്. കഴിഞ്ഞ 2022 ലോകകപ്പിലാണ് ഏറ്റവും കൂടുതല്‍ ഏഷ്യന്‍ ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ ടീമുകള്‍ കരുത്തരായ അര്‍ജന്റീന, ബ്രസീല്‍,ക്രൊയേഷ്യ ടീമുകളോട് പൊരുതിയാണ് കീഴടങ്ങിയത്. ഇത്തവണ റൗണ്ട് ഓഫ് 32-ല്‍ കടന്ന ആസ്‌ത്രേലിയ, ജപ്പാന്‍ ടീമുകളുടെ പ്രകടനം മാത്രമാണ് കുറച്ചെങ്കിലും ഏഷ്യക്ക് ആശ്വാസമായത്.
ഇരു ടീമുകളും പൊരുതി കീഴടങ്ങുകയായിരുന്നു. ജപ്പാന്‍ മുന്‍ ചാംപ്യന്മാരായ ബ്രസീലിനോടും (1-2)ആസ്‌ത്രേലിയ ഏഴു തവണ ആഫ്രിക്കന്‍ കിരീടം നേടിയ ഈജിപ്തിനോട് ടൈബ്രേക്കറിലുമാണ് പരാജയപ്പെട്ടത്. എട്ട് ഗോള്‍ നേടിയ ജപ്പാനും രണ്ട് ഗോള്‍ വീതം നേടിയ അയാസെ യൂദേയും ഇറാന്റെ റാമീന്‍ റെസായിനും മാത്രം മികച്ചു നിന്നു.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കളിക്കുന്ന ഏഷ്യയിലെ ഒന്നാം നമ്പറായ സോക്കറൂസ് യുവതാരങ്ങളുടെ വരവറിയിച്ചത് മാത്രമാണ് എടുത്തുപറയാനുള്ളത്. 22 കാരന്‍ ഗോള്‍കീപ്പര്‍ പാട്രിക് ബീച്ച്, 18 വയസ്സുള്ള ലൂക്കാസ് ഹെറിംഗ്ടണ്‍, മിഡ്ഫീല്‍ഡര്‍ പോള്‍ ഒക്കോണ്‍ എങ്‌സ്റ്റര്‍, 20 കാരനായ മുന്നേറ്റനിരക്കാരന്‍ നേസ്റ്ററി ഇറങ്കുണ്ട എന്നിവരിലുടെ മാനം കാത്തു. ജപ്പാനാവട്ടെ കരുത്തരായ നെതര്‍ലന്റിനെയും സ്വീഡനേയും(1-1) പിടിച്ചു കെട്ടി(2-2)ടുണീഷ്യയെ(4-0) തകര്‍ത്തു. നോക്കൗട്ടില്‍ ബ്രസീലിനോട് അധിക സമയത്തെ ഗോളിന് കീഴടങ്ങി.
കരുത്തരായ ദക്ഷിണ കൊറിയയുടെ തകര്‍ച്ചയാണ് എഷ്യയെ ഞെട്ടിച്ചത്. മൂന്ന് തവണ പ്രീക്വാര്‍ട്ടറിലെത്തിയ കൊറിയ ദക്ഷിണാഫ്രിക്കയോടും മെക്‌സിക്കോയോടും തകര്‍ന്നു. ചെക്ക് റിപ്പബ്ലിക്കിനോട് മാത്രം ജയിച്ചു.
ആദ്യ ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്തിയ(1994)സൗദി അറേബ്യയുടെ നിഴല്‍ മാത്രമായിരുന്നു ഇത്തവണത്തെ ലോകകപ്പ് കണ്ടത്. അവസാന മത്സരത്തില്‍ സ്‌പെയിനിനോട് നാലു ഗോളിനാണ് തകര്‍ന്നത്. ഖത്തറും തീര്‍ത്തും നിരാശപ്പെടുത്തി. ആതിഥേയരായ കാനഡ ആറു ഗോളുകള്‍ക്കാണ് തകര്‍ത്തത്. നാളിതുവരെ ലീഗ് മത്സരത്തിനപ്പുറം കടക്കാത്ത ഇറാനും റൗണ്ട് 32 ല്‍ പോലും എത്താതെ പുറത്തായി.
ലോകകപ്പ് ആരംഭിക്കുംമുമ്പേ തന്നെ ആതിഥേയരില്‍ നിന്നും കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വന്ന ടീം മെല്ലി ഈജിപ്റ്റുമായുള്ള അവസാന വീറുറ്റ പോരാട്ടം (1-1) സമനിലയായത് പുറത്തേക്കുള്ള വഴിയൊരുക്കി. മികച്ച മൂന്നാം സ്ഥാനക്കാരായ 9 ടീമുകളില്‍ എട്ടു റാങ്ക് വരെ നോക്കൗട്ട് കണ്ടു. ഇറാന്‍ ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫിഫ പ്രസിഡന്റിന്റെ പ്രശംസയും സ്‌പെയിനിനൊപ്പം തോല്‍വി അറിയാത്ത ടീമായതും മാത്രം ഇറാന് ആശ്വസിക്കാം.
ഫിഫാ റാംങ്കിംഗിലും ഏഷ്യന്‍ രാജ്യങ്ങള്‍ ഏറെ താഴെപ്പോയി. ജപ്പാന്‍ മാത്രമാണ് പിടിച്ചുനിന്നത്. നീല സാമുറായി 18ല്‍ നിന്നും 17ലേക്ക് കയറി. ദ:കൊറിയ 25ല്‍ നിന്നും 32 ലേക്ക് വീണതാണ് ഏഷ്യക്ക് ഏറെ നാണക്കേടുണ്ടാക്കിയത്. ഇറാന്‍ 22-ലേക്കും ആസ്ത്രലിയ 28-ലേക്കും ഖത്തര്‍ 59-ലേക്കും വീണു. സൗദി അറേബ്യ നേരിയ തോതില്‍ മെച്ചപ്പെടുത്തി(58). ആദ്യ ലോകകപ്പിനെത്തിയ ഉസ്‌ബെക്കിസ്ഥാനും(60)ജോര്‍ദ്ദാനും(73)പത്ത് റാങ്കുകള്‍ പിടിവിട്ടു താഴെ വീണപ്പോള്‍ 40 വര്‍ഷത്തിന് ശേഷം ലോകകപ്പിനെത്തിയ ഇറാഖ്(63) ആറ് സ്ഥാനം പിന്നോട്ടടിച്ചു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമും ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാരും ഇറാഖ് ആണ്. മെസോപൊട്ടാമിയന്‍ സിംഹങ്ങള്‍ 12 ഗോളുകള്‍ക്കാണ് സ്വന്തം വല തുറന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.